Click to learn more 👇

കൊവിഡ് നിയമം ലംഘിച്ച്‌ മീൻ വാങ്ങാൻ പോയി; കൊല്ലം സ്വദേശിക്ക് അഞ്ച് വര്‍ഷത്തിന് ശേഷം സമൻസ് അയച്ച്‌ പൊലീസ്


 

കോവിഡ് നിയമം ലംഘിച്ചവർക്കെതിരെ പോലീസിന്‍റെ നടപടി തുടങ്ങി. കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച്‌ മീൻ വാങ്ങാൻ പോയ കൊല്ലം സ്വദേശിക്ക് ഇരവിപുരം പോലീസ് സമൻസ് അയച്ചു.


ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചതിനാല്‍ അദാലത്തില്‍ പങ്കെടുത്ത് പിഴ അടയ്ക്കണമെന്ന് പോലീസ് സമൻസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ വ്യാപനം നടത്തുന്നു, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കോവിഡ് കാലത്ത് കേസ് എടുത്തിരുന്നത്. ‌‌‌


കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവർക്കെതിരെയുള്ള കേസ് പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. 12 ലക്ഷം ആളുകള്‍ക്കെതിരെയാണ് ലോക്ക്ഡൗണ്‍ കാലത്ത് പോലീസ് കേസ് എടുത്തിരുന്നത്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക