Click to learn more 👇

ഓച്ചിറയില്‍ കുളം വറ്റിച്ച്‌ മീൻപിടിക്കുന്നതിനിടെ മീൻ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം


 

ഓച്ചിറയില്‍ കുളംവറ്റിച്ച്‌ മീൻ പിടിക്കുന്നതിനിടെ മീൻ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. തയ്യില്‍ തറയില്‍ അജയൻ-സന്ധ്യ ദമ്ബതികളുടെ മകനായ ആദർശ്(26) ആണ് മരിച്ചത്.


പ്രയാർ വടക്ക് കളീക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. 


സുഹൃത്തുക്കളോടൊപ്പം കുളത്തിലെ വെള്ളംവറ്റിച്ച്‌ മീൻ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. കൈയില്‍കിട്ടിയ കരട്ടി എന്ന മീനിനെ വായില്‍ കടിച്ചുപിടിച്ച്‌ മറ്റൊരു മീനിനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെ വായിലിരുന്ന മീൻ തൊണ്ടയിലേക്കിറങ്ങിയാണ് അപകടമുണ്ടായത്.


യുവാവിനെ ഉടൻതന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദർശിൻറെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക