വള്ളിയൂർക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വില്‍പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കല്‍ സ്വദേശി ശ്രീധരൻ (65)ആണ് മരിച്ചത്.
വയനാട്, മാനന്തവാടി വള്ളിയൂര്‍ക്കാവിലായിരുന്നു അപകടമുണ്ടായത്. അമ്ബലവയല്‍ സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
കണ്ണൂരില്‍ നിന്ന് പ്രതിയുമായി വരുന്നതിനിടെയാണ് ജീപ്പ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ജോളി, പൊലീസുകാരായ പ്രശാന്ത്, കൃഷ്ണന്‍, പ്രതി പ്രവീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയില്‍ എത്തിയ പൊലീസ് ജീപ്പ് ചാറ്റല്‍ മഴ മൂലം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.