Click to learn more 👇

ഭര്‍ത്താവ് എപ്പോഴും നൈറ്റ് ഗൗണ്‍ ധരിക്കാൻ നിര്‍ബന്ധിക്കും, ഉറങ്ങും മുമ്പ് കാലില്‍ മസാജ് ചെയ്യിപ്പിക്കും; പരാതിയുമായി 21കാരി


 

വീട്ടില്‍ എപ്പോഴും നൈറ്റ് ഗൗണ്‍ ധരിക്കണമെന്ന് നിർബന്ധിക്കുന്ന ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പരാതി നല്‍കി 21കാരി.

അഹമ്മദാബാദ് ജുഹാപുര സ്വദേശിയായ 21 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. 


2023 മെയില്‍ സൗദിയിലായിരുന്നു വിവാഹം. പിന്നീട് ഇന്ത്യയിലെത്തി. വിവാഹ ശേഷം ഭർത്താവും ഭർതൃവീട്ടുകാരും തന്റെ വസ്ത്രധാരണ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാൻ തുടങ്ങി. എതിർത്തപ്പോള്‍ തന്നെ അധിക്ഷേപിച്ചു.


പിന്നീട് ഭർത്താവിന്റെ വീട്ടുകാർ താമസിക്കുന്ന ബാപ്പുനഗറിലേക്ക് താമസം മാറി. ഡോക്ടറായ ഭർത്താവ് വിവാഹശേഷം മദ്യപാനം തുടങ്ങിയെന്നും എതിർക്കുമ്ബോള്‍ അധിക്ഷേപിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 

ഭർത്താവിന്റെ പെരുമാറ്റത്തെക്കുറിച്ച്‌ ഭർത്താവിന്റെ വീട്ടുകാരോട് പരാതിപ്പെട്ടപ്പോള്‍ പിന്തുണ ലഭിച്ചില്ലെന്നും അവർ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയെന്നും യുവതി പറഞ്ഞു. എപ്പോള്‍ ഉറങ്ങണമെന്നും എഴുന്നേല്‍ക്കണമെന്നും ഭർത്താവ് നിർദേശിക്കും. 


എതിർത്താല്‍ അയാള്‍ ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്ബ് ഭർത്താവിന്റെ കാലുകള്‍ മസാജ് ചെയ്യണം. എപ്പോഴും നൈറ്റ്ഗൗണ്‍ ധരിക്കണമെന്ന് ഭർത്താവും വീട്ടുകാരും നിർബന്ധിക്കും. 


എതിർക്കുമ്ബോഴെല്ലാം ഭർത്താവും ഭർതൃവീട്ടുകാരും അധിക്ഷേപിക്കും. ഭർതൃസഹോദരിയും അവരുടെ ഭർത്താവും പീഡിപ്പിച്ചു. അവർ എപ്പോഴും കുറ്റം കണ്ടെത്തി ഭർത്താവിനെ അറിയിക്കും. 


കഴിഞ്ഞ മെയ് മാസത്തില്‍ കശ്മീരിലേക്കുള്ള കുടുംബ യാത്രയെത്തുടർന്ന് സ്ഥിതി കൂടുതല്‍ വഷളായി. അതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിട്ടും, ഭർത്താവ് അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയില്ലെന്നും തുടർന്നാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക