കർണാടകയിലെ ഹുസ്‌കൂറില്‍ പ്രശസ്ത ആഘോഷമായ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു.
തമിഴ്‌നാട് ഹൊസൂർ സ്വദേശി രോഹിത് (26), ബെംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ലക്കസാന്ദ്രയില്‍ നിന്നുള്ള രാകേഷ് എന്നയാളുടെയും മറ്റൊരു സ്ത്രീയുടെയും പരിക്ക് അതീവ ഗുരുതരമാണ്.
ആനേക്കല്‍ താലൂക്കില്‍ നടന്ന ഹുസ്‌കൂർ മദ്ദൂരമ്മ മേളയിലെ പ്രത്യേക ആകർഷണമായിരുന്ന വലിയ രഥം നിയന്ത്രണംവിട്ട് ഭക്തരുടെ മേല്‍ പതിക്കുകയായിരുന്നു.
100 അടിയിലധികം ഉയരമുള്ള 150ലധികം രഥങ്ങള്‍ ഉത്സവത്തിനായി എത്തിച്ചിരുന്നു. ഘോഷയാത്രയില്‍ രഥങ്ങള്‍ വലിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റും മഴയും കാരണമാണ് രഥം മറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
😨 100ft Chariot COLLAPSES During Bengaluru Festival, One Killed
Two others were injured during the incident at the historic Madduramma Temple festival near Bengaluru on 22 March.
📹 @Madrassan_Pinky pic.twitter.com/X86PkWgPtA