ജീവനോടെയുണ്ടായിരുന്നെങ്കില്‍ ആഘോഷ പരിപാടികളില്‍ ആനകള്‍ക്കൊപ്പം ദിനോസറുകളെയും കാണാൻ സാധിക്കുമായിരുന്നു.
ഇപ്പോഴിതാ, പാലക്കാട്ടെ ഒരു ദിനോസർ കൃഷിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നല്ല ഒരു വരുമാന മാർഗം ആയാണ് പാലക്കാട്ടെ ദിനോമുക്ക് നിവാസികള്‍ ദിനോസർ കൃഷിയെ കാണുന്നത്. ദിനോസർ മുട്ടയ്ക്കും മാസംത്തിനും ആവശ്യക്കാർ ഏറെയാണ്.
ദിനോസർ കൃഷിയിലെ വരുമാന മാർഗങ്ങളും പരിപാലന രീതികളും വിവരിക്കുന്ന വീഡിയോയിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്.
വീഡിയോ ആദ്യം കാണുമ്ബോള്‍ ആരും ഒന്ന് അമ്ബരക്കുമെങ്കിലും, പതിയെ സംഗതി എഐ ആണെന്ന് മനസിലാകും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ദിനോസറുകളുടെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് മനോഹരമായ ഗ്രാമ പശ്ചത്തലത്തില്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആരെയും ഒന്ന് ഞെട്ടിക്കുന്ന തരത്തില്‍ കൃത്യമായ ശബ്ദ- ദൃശ്യ മികവോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
'സ്റ്റോറിടെല്ലേഴ്സ് യൂണിയന്‍' ആണ് വീഡിയോയ്ക്ക് പിന്നില്‍. ഇൻസ്റ്റഗ്രാമില്‍ വൈറലാകുന്ന വീഡിയോ ഇതിനകം 1.9 മില്യണ്‍ കാഴ്ചകള്‍ നേടിയിട്ടുണ്ട്. തമിഴ് നടൻ ശിവകാർത്തികേയൻ, നടി ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി സെലിബ്രിറ്റികളും വീഡിയോയില്‍ കമന്റു ചെയ്തിട്ടുണ്ട്.