പിതാവ് തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെണ്‍മക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പാെലീസ് ഇതിന്റെ റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നറിയിച്ചു.
ഇലക്‌ട്രീഷ്യനായിരുന്ന ഹരേന്ദ്രയ്‌ക്ക് മൂന്ന് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഇയാള്‍ ഭാര്യയുമായി പലപ്പോഴും വഴക്കിട്ടിരുന്നതായി അയല്‍വാസികളും ബന്ധുക്കളും പറയുന്നു. മാർച്ച് ഒന്നിന് പെണ്‍മക്കളുടെ വിവാഹത്തിന് ശേഷം ഭാര്യ ഇയളോട് വിവാഹമോചനം ആവശ്യപ്പെട്ടു. അസ്വസ്ഥനായ ഹരേന്ദ്ര മുറിയില്‍ കയറി കതകടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. പിന്നീടുള്ള കുടുംബത്തിന്റെ അന്വേഷണത്തില്‍ ഇയാള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്ന് സ്ഥിരീകരിച്ചു.
ഭാര്യയില്‍ നിന്നും പെണ്‍മക്കളില്‍ നിന്നും നേരിട്ട ക്രൂരതകള്‍ സഹിക്കാനാകാതെയാണ് ഹരേന്ദ്ര ജീവനൊടുക്കിയതെന്ന് അയല്‍വാസികള്‍ ആരോപിച്ചു. എന്നാല്‍ ഹരേന്ദ്രയെ കൊന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതൊക്കെ നിലനില്‍ക്കെയാണ് പിതാവിനെ പെണ്‍മക്കളും ഭാര്യയും ചേർന്ന് തല്ലിച്ചതയ്‌ക്കുന്ന വീഡിയോ പുറത്തുവന്നത്. ഹരേന്ദ്ര വേദന സഹിക്കാനാകാതെ നിലവിളിക്കുന്നതും കാണാം. അച്ഛനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മകനെ ഇവർ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുന്നുണ്ട്.
ഫെബ്രുവരി 1ന് പകർത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മൃതദേഹം ഗ്വാളിയോർ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്നും സീനിയർ പോലീസ് ഓഫീസർ ദിപാലി ചന്ദോരിയ പറഞ്ഞു.
One more ATM has been closed permanently
Harendra Maurya frm Morena in MP ended his life after continuous violence and torture by his wife Rachna Maurya and daughters. There is no Law in this country to Protect a Husband and a Father from Domestic Violencepic.twitter.com/1qGhzsexNT