Click to learn more 👇

എന്തിനിത് ചെയ്യുന്നു? 'കണ്ടപ്പോള്‍ തന്നെ ഛര്‍ദ്ദിക്കാൻ തോന്നി'; ഓറിയോ ബിസ്കറ്റിട്ട് ഓംലെറ്റ്; സോഷ്യൽ മീഡിയ വൈറൽ വീഡിയോ കാണാം


 

എന്തിനിത് ചെയ്യുന്നു? എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.


ഓംലറ്റ് ആരാധകരല്ലാത്ത ആളുകള്‍ ഇവിടെ ചുരുക്കമാണ്. ആളുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഓംലെറ്റ്. ഓംലെറ്റ് കഴിക്കാനായി മാത്രം തട്ടുകട തേടിപ്പോകുന്നവർ തന്നെ അനേകമുണ്ട്. അത് വെറുമൊരു വിഭവം മാത്രമല്ല, ഒരു വികാരം കൂടിയാണ്. എന്തായാലും, പുതിയ പരീക്ഷണം ആ ഓംലെറ്റിലിട്ടാണ്.


ഫുഡ് വ്ലോഗറായ ശിവം ശർമ്മയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ തുടങ്ങുമ്ബോള്‍ തന്നെ കാണുന്നത് ഓംലെറ്റ് തയ്യാറാക്കാൻ വേണ്ടി മുട്ട എടുക്കുന്നതാണ്. മുട്ട പൊട്ടിച്ചടിച്ച ശേഷം അയാള്‍ അത് പാനിലേക്ക് ഒഴിക്കുന്നത് കാണാം. എല്ലാം സാധാരണ ഓംലെറ്റ് പോലെ തന്നെ. എന്നാല്‍, അടുത്ത നിമിഷം അയാള്‍ ചെയ്യുന്ന കാര്യങ്ങളാണ് ആളുകളെ അമ്ബരപ്പിക്കുന്നത്.


അയാള്‍ അതിലേക്ക് ഓറിയോ ബിസ്കറ്റ് വയ്ക്കുന്ന അസാധാരണമായ കാഴ്ചയാണ് അടുത്ത നിമിഷം കാണുന്നത്. അയാള്‍ ഓരോ ഓറിയോ ബിസ്കറ്റ് ആയി എടുത്ത് പാനിലെ ഓംലെറ്റിലേക്ക് വയ്ക്കുന്നതാണ് കാണുന്നത്. പിന്നീട്, ഈ ഓംലെറ്റ് മറിച്ച്‌ മറുഭാഗം കൂടി കുക്ക് ചെയ്യുന്നതും പിന്നീട് അത് ഒരു പ്ലേറ്റില്‍ വെച്ച്‌ വിളമ്ബുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കണ്ടവർ കണ്ടവർ ചോദിച്ചത് ശരിക്കും എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് തന്നെ ആണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിരിക്കുന്നത്. ഈ ഓംലെറ്റ് ഉണ്ടാക്കുന്നത് കണ്ടപ്പോള്‍ തന്നെ ഛർദ്ദിക്കാൻ തോന്നി എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക