Click to learn more 👇

പ്ലാൻ ഉണ്ടോ, പക്ഷെ നടപ്പാക്കാൻ പണമില്ലേ? നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കാൻ ആവശ്യമായ ഫണ്ടിംഗ് ഇവിടെ ലഭിക്കും!


 

പ്ലാനുകള്‍ കയ്യിലുണ്ട് പക്ഷേ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നത് സ്റ്റാർട്ടപ്പുകളിലേക്ക് ഇറങ്ങുന്ന പലരുടെയും പ്രശ്നമാണ്.

ഇതിനെ പരിഹരിക്കാൻ സർക്കാരും, പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങളും ധാരാളം പദ്ധതികള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വേഗത്തില്‍ വളരുന്നതിനൊപ്പം, വിവിധ ഫണ്ടിംഗ് ആൻഡ് ആക്സിലറേറ്റർ പ്രോഗ്രാമുകള്‍ ഇപ്പോള്‍ സ്റ്റാർട്ടപ്പുകള്‍ക്കായി അപേക്ഷകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നു.


സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും നയിക്കുന്ന ഈ പദ്ധതികള്‍ സ്റ്റാർട്ടപ്പുകള്‍ക്ക് വിപുലമായ സാമ്ബത്തിക പിന്തുണ, മെൻറർഷിപ്പ്, നെറ്റ്‌വർക്കിംഗ് അവസരങ്ങള്‍ എന്നിവ നല്‍കുന്നു. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് മുതല്‍ ഫിൻടെക്, ഇ-കൊമേഴ്‌സ്, ഡീപ് ടെക് വരെ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകള്‍ക്ക് ഈ പദ്ധതികള്‍ ഗുണകരമാകും. അത്തരത്തിലുള്ള ചില പദ്ധതികളെക്കുറിച്ച്‌ ചർച്ച ചെയ്യാനും, വിശദീകരിക്കാനുമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്റ്റാർട്ടപ്പ് മഹാരഥി ചലഞ്ച്


ഇപ്പോള്‍ ലഭ്യമായ ഏറ്റവും വലിയ ഫണ്ടിംഗ് പ്രോഗ്രാമുകളില്‍ ഒന്നാണ് സ്റ്റാർട്ടപ്പ് മഹാരഥി ചലഞ്ച്. 2025 ഏപ്രില്‍ 3 മുതല്‍ 5 വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന സ്റ്റാർട്ടപ്പ് മഹാകുംഭ് 2025ന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.


വ്യവസായം, വാണിജ്യ പ്രചോദന വകുപ്പ് ആണ് ഈ പദ്ധതി പ്രമുഖ നിക്ഷേപകരേയും ഇൻഡസ്ട്രി ബോഡികളെയും ചേർത്ത് നടത്തുന്നത്. 30 കോടി രൂപയുടെ ഫണ്ട് ആണ് ഈ പദ്ധതിയിലൂടെ സ്റ്റാർട്ടപ്പുകള്‍ക്കായി അനുവദിച്ചിരിക്കുന്നത്.


ഡി പി ഐ ഐ ടി അംഗീകൃത സ്റ്റാർട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം.

എ ഐ, ഫിൻടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, ഡീപ് ടെക് എന്നിവ ഉള്‍പ്പെടെ 11 പ്രധാന മേഖലകള്‍ക്കാണ് പദ്ധതി ലഭ്യമാകുക.


ഫണ്ടിംഗ് വിതരണരീതി:


1 ലക്ഷം രൂപ കുറഞ്ഞത് എങ്കിലും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്റ്റാർട്ടപ്പുകള്‍ക്കും ലഭിക്കും.


10 ലക്ഷം രൂപ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനത്തെ സ്റ്റാർട്ടപ്പുകള്‍ക്കു ലഭിക്കും.


5 ലക്ഷം രൂപ അടുത്ത അഞ്ച് സ്റ്റാർട്ടപ്പുകള്‍ക്ക് ലഭിക്കും.


മെൻറർഷിപ്പ്:


വെഞ്ചർ ക്യാപിറ്റലിസ്റ്റുകളും ഇൻഡസ്ട്രി നേതാക്കളും നല്‍കുന്ന മെൻറർഷിപ്പ് ലഭിക്കും.


അപേക്ഷിക്കേണ്ട അവസാന തീയതി: 2025 മാർച്ച്‌ 12


2. പി ഡബ്ലിയു സി ഇന്ത്യ എമർജിംഗ് ടെക് സ്റ്റാർട്ടപ്പ് ചലഞ്ച്


ഇന്ത്യയിലെ സ്റ്റാർട്ടപ്പുകള്‍ക്കായി മറ്റൊരു വലിയ അവസരമാണ് പി ഡബ്ലിയു സി ഇന്ത്യ എമർജിംഗ് ടെക് സ്റ്റാർട്ടപ്പ് ചലഞ്ച്. 2025 മെയ് 5 മുതല്‍ ഈ പദ്ധതിയിലേക്ക് അപേക്ഷകള്‍ ആരംഭിക്കും.


ഈ ആക്സിലറേറ്റർ പ്രോഗ്രാം, എ ഐ, ബ്ലോക്ക്ചെയിൻ, സ്പേസ്ടെക്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളില്‍ പ്രവർത്തിക്കുന്ന ലേറ്റ്-സ്റ്റേജ് സ്റ്റാർട്ടപ്പുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

പ്രധാന പ്രത്യേകതകള്‍:


പി ഡബ്ലിയു സിയുടെ ആഗോള തലത്തിലുള്ള വിദഗ്ധരില്‍ നിന്ന് മെൻറർഷിപ്പ് ലഭിക്കും.


കോർപ്പറേറ്റ് ക്ലയന്റുകളും നിക്ഷേപകരുമായുള്ള ബന്ധം വളർത്താനുള്ള അവസരം.


നൂതന സാങ്കേതിക പരിഹാരങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാൻ സഹായം.


3. മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്സ് എ ഐ കോ ഇന്നോവഷൻ ലാബ്‌


ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അടിസ്ഥാനമാക്കി ചെയ്ത സ്റ്റാർട്ടപ്പുകള്‍ക്കായുള്ള ഒരു പ്രധാന പദ്ധതിയാണ് മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്പ്സ് എ ഐ കോ ഇന്നോവഷൻ ലാബ്‌. 2025 മാർച്ച്‌ മാസത്തില്‍ ഇതിലേക്കുള്ള അപേക്ഷകള്‍ ആരംഭിക്കും. ഈ പ്രോഗ്രാം എ ഐ, മെഷീൻ ലേണിംഗ്, ഡീപ് ടെക്, ഓട്ടോമേഷൻ മേഖലകളില്‍ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകള്‍ക്ക് മികച്ച പിന്തുണ നല്‍കും.


പ്രധാന പ്രത്യേകതകള്‍:


മൈക്രോസോഫ്റ്റ് അസുരെ ക്ലൗഡ് ക്രെഡിറ്റ് സൗജന്യമായി ലഭിക്കും.


എന്റർപ്രൈസ് സഹ-ഇന്നൊവേഷൻ പങ്കാളിത്തം നേടാനുള്ള അവസരം.


മൈക്രോസോഫ്റ്റിന്റെ എ ഐ, ബിസിനസ് വിദഗ്ധരില്‍ നിന്ന് മെൻറർഷിപ്പ് ലഭിക്കും.


4. ഫ്ലിപ്കാർട്ട് ലീപ് ഇന്നോവഷൻ നെറ്റ്‌വർക്ക്


ഇ-കൊമേഴ്‌സ്, സപ്ലൈ ചെയിൻ, എ ഐ, സസ്‌റ്റെയ്‌നബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകള്‍ക്കായുള്ള ഒരു പ്രധാന പദ്ധതിയാണ് ഫ്ലിപ്കാർട്ട് ലീപ് ഇന്നോവഷൻ നെറ്റ്‌വർക്ക്. 2025 മാർച്ച്‌ മാസത്തില്‍ ഇതിലേക്കുള്ള അപേക്ഷകള്‍ ആരംഭിക്കും.


പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം:


ടെക്നോളജി-ഡ്രിവൻ റീട്ടെയ്ല്‍, ലോജിസ്റ്റിക്‌സ് പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന അർലി ആൻഡ് ഗ്രോത്ത്-സ്റ്റേജ് സ്റ്റാർട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുക.

പ്രധാന പ്രത്യേകതകള്‍:


ഫ്ലിപ്കാർട്ടിന്റെ വിദഗ്ധരില്‍ നിന്ന് മെൻറർഷിപ്പ് ലഭിക്കും.


ഫണ്ടിംഗ്, ബിസിനസ് സ്കെയിലിംഗ് പിന്തുണ ലഭിക്കും.


ഫ്ലിപ്കാർട്ടിനൊപ്പം സഹകരിച്ച്‌ പ്രവർത്തിക്കാൻ അവസരം.

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകള്‍ക്ക് ഈ ഫണ്ടിംഗ് അവസരങ്ങള്‍ വലിയ സാധ്യതകള്‍ തുറന്ന് നല്‍കുന്നു. സാങ്കേതികവിദ്യ, ഇൻവെസ്റ്റ്മെന്റ്, മെൻറർഷിപ്പ് എന്നിവയുടെ സംയോജിത പിന്തുണയിലൂടെ, ഈ പ്രോഗ്രാമുകള്‍ സ്റ്റാർട്ടപ്പുകള്‍ക്ക് അവരുടെ ബിസിനസ് വ്യാപിപ്പിക്കാൻ സഹായിക്കും.


നിങ്ങള്‍ സ്റ്റാർട്ടപ്പിന് ഫണ്ടിംഗ് തേടുകയാണോ? ഈ പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് മികച്ച ചുവടുവയ്‌പാകും. സമയബന്ധിതമായി അപേക്ഷിച്ച്‌ ഈ അവസരങ്ങള്‍ സ്വന്തമാക്കൂ...


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക