ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി അന്തരിച്ചു. ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂർ സ്വദേശിനി ജൂലി ജോണ്‍ (48) ആണ് മരിച്ചത്.
കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുൻപാണ് മാതാപിതാക്കള്‍ക്കൊപ്പം കുറച്ചു ദിവസം താമസിക്കുന്നതിനായി ജൂലി നാട്ടിലെത്തിയത്.
രണ്ടര വർഷം മുൻപാണ് ജൂലിയും കുടുംബവും വെയില്‍സിലെ ന്യൂപോർട്ടില്‍ എത്തിയത്. കഴിഞ്ഞ ഒരു വർഷമായി കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് സഹോദരൻ ജോമോന്റെ പതാഴയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയില്‍ നടക്കും.
ഭർത്താവ്: വിശാഖപട്ടണം സ്വദേശി സന്തോഷ്. മക്കള്‍: ആല്‍വിൻ സന്തോഷ്, ജെസ്‌വിൻ സന്തോഷ്. മാതാപിതാക്കള്‍: കൊണ്ടൂർ വടക്കേല്‍ എൻ.കെ.ജോണ്‍, ഗ്രേസി ജോണ്‍. സഹോദരങ്ങള്‍: ജോസി ജോണ്‍, ജൂബി ബിനോയ്, ജോമോൻ ജോണ്‍.