Click to learn more 👇

ഇതെന്ത് ലോകാവസാനമോ; ആകാശത്തിനും ഭൂമിക്കുമെല്ലാം ഓറഞ്ച് നിറം; സോഷ്യല്‍ മീഡിയ വൈറല്‍ വീഡിയോ കാണാം


 

ചൈനയില്‍ നിന്നും ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്ബരപ്പിച്ചിരിക്കുകയാണ്. വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള ആകാശവും ഭൂമിയും കാണാം. അതിനിടെയിലൂടെ ശരീരവും മുഖവും മൂടി വഴി കണ്ടെത്താന്‍ പറ്റാതെ അസ്വസ്ഥരാകുന്ന മനുഷ്യരെയും കാണാം.


വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. ചിലര്‍ വീഡിയോ ചൊവ്വയില്‍ നിന്നുള്ളതാണെന്ന് എഴുതി മറ്റ് ചിലര്‍ അപ്പോകാലിപ്റ്റിക്ക് കാലത്തെ വീഡിയോയെന്ന് കുറിച്ചു. വേറെ ചിലര്‍ ഐഐ നിര്‍മ്മിത വീഡിയോയാണെന്ന് ആരോപിച്ചു. എന്നാല്‍, വടക്കന്‍ ചൈനയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. വടക്കന്‍ ചൈനയില്‍ മാർച്ച്‌ പകുതിയോടെ വീശിയടിച്ച മണല്‍കാറ്റാണ് പ്രദേശത്തെ ഓറഞ്ച് നിറത്തില്‍ മുക്കിയെടുത്തത്. അതിരൂക്ഷമായ മണല്‍കാറ്റിനെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ ഗതാഗതം നിര്‍ത്തിവച്ചു. വടക്കൻ ചൈനയിലെ നിരവധി നഗരങ്ങളില്‍ അടിയന്താവസ്ഥ പ്രഖ്യാപിച്ചു.


കഴിഞ്ഞ മാസം 12 -ാം തിയതിയോടെ ഈ പൊടിക്കാറ്റ് കൊറിയയിലേക്ക് കടക്കുന്നു. ഒറ്റ രാത്രി കൊണ്ട് കൊറിയയുടെ ഭൂമിക്ക് മുകളിലൂടെ പടിഞ്ഞാറൻ കടലിലെ അഞ്ച് ദ്വീപുകളിലും ഗ്യോംഗിയുടെ പടിഞ്ഞാറൻ തീരത്തേക്കും പൊടിക്കാറ്റ് വ്യാപിച്ചു. രൂക്ഷമായ പൊടിക്കാറ്റില്‍ പ്രദേശത്തെ ജനജീവിതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചു. ചൈനയിലും കൊറിയയിലും പൊടിക്കാറ്റ് അടിക്കുന്നതിന്‍റെ നിരവധി വീഡിയോകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലുടനീളം പ്രചരിക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക