Click to learn more 👇

വനിത ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരൻ അറസ്റ്റില്‍


 

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരൻ അറസ്റ്റില്‍. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിനെയാണ് തമ്ബാനൂർ പൊലീസ് അറസ്റ്റ്‌ ചെയ്തത്.

എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്ബാനൂരിലെ ലോഡ്ജില്‍ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. 


തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിള്‍ എന്നൊരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാമ്ബിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയില്‍ തമ്ബാനൂർ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെ വനിത ഡോക്ടർ പരാതി നല്‍കിയിരിക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക