Click to learn more 👇

വേടന്റെ ഫ്ളാറ്റില്‍നിന്ന് കഞ്ചാവ് പിടികൂടി; പോലീസ് പരിശോധന പുരോഗമിക്കുന്നു


 

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയുടെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടിയത്.

വേടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.


ഫ്ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ പത്ത് മണിയോടെയാണ് പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധന നടക്കുമ്ബോള്‍ വേടൻ ഫ്ളാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. ഒമ്ബത് പേരടങ്ങുന്ന സംഘമായിരുന്നു അവിടെ ഉണ്ടായിരുന്നത്. തൃശൂർ സ്വദേശിയാണ് വേടൻ.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക