Click to learn more 👇

കണ്ണീര്‍ക്കാഴ്ചയായി... പാലായില്‍ പിതാവിന്റെ മടിയിലിരുന്ന ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു.


 

പാലായ്ക്ക് സമീപം ഇടപ്പാടിയില്‍ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകള്‍ ജുവാന സോണിയാണ് മരിച്ചത്.

യുകെജി വിദ്യാർത്ഥിനിയായിരുന്നു. ഗ്യാസ് സംബന്ധമായ ചില പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നു. 


ഇതിനുള്ള മരുന്നുകള്‍ കഴിച്ചു വരികയായിരുന്നു.ഇന്നലെ പകല്‍ കുട്ടി പലതവണ ശർദിച്ചിരുന്നു. വൈകുന്നേരം ആയപ്പോള്‍ കുട്ടിയുടെ നില വഷളായതോടെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 ന് ശുഷ്രൂഷകള്‍ വീട്ടില്‍ ആരംഭിച്ച്‌ ഇടപ്പാടി സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക