Click to learn more 👇

ബൈക്കോടിക്കുന്ന ഭര്‍ത്താവിനെ തുടര്‍ച്ചയായി ചെരുപ്പുകൊണ്ട് തല്ലുന്ന യുവതി; വീഡിയോ കാണാം


 

നടുറോഡില്‍ വച്ച്‌ ഭർത്താവിനെ മർദിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ ലക്നൗവില്‍ നിന്നുള്ളതാണ് ഈ വീഡിയോ.

ബൈക്കില്‍ സഞ്ചരിക്കവേയാണ് യുവതി വണ്ടിയോടിക്കുന്ന ഭർത്താവിനെ തുടർച്ചയായി മർദിക്കുന്നത്, അതും ചെരുപ്പുകൊണ്ട്.



ഇരുപത്തിയൊന്ന് സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ. യുവതി ഭർത്താവിനെ സ്ലിപ്പർ കൊണ്ട് പലതവണ അടിക്കുകയും അദ്ദേഹത്തിനെതിരെ ആക്രോശിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ ഭർത്താവാകട്ടെ ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ചെയ്യുന്നത്. ഭാര്യ തന്നെ തല്ലുന്നത് അയാള്‍ ശ്രദ്ധിക്കുന്നതുപോലുമില്ല. ദമ്ബതികളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


യുവതി ഹെല്‍മറ്റ് ധരിച്ചിട്ടില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്. ദമ്ബതികളുടെ പിന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ള ഒരാള്‍ പകർത്തിയതാണ് ഈ ദൃശ്യങ്ങള്‍. ദമ്ബതികളുടെ വഴക്കിന്റെ കാരണം വ്യക്തമല്ല.



എന്നിരുന്നാലും വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഭർത്താവിനെ മർദിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്.കൂടാതെ വണ്ടിയോടിക്കുന്ന ഭർത്താവിനെ ശല്യം ചെയ്യുകയും ഹെല്‍മറ്റിടാതെ യാത്ര ചെയ്യുകയും ചെയ്തതിന് യുവതിക്കെതിരെ കേസെടുക്കണമെന്നും കമന്റുകളുണ്ട്.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക