Click to learn more 👇

ബ്രിട്ടനില്‍ മലയാളി യുവതി അന്തരിച്ചു


 

ബ്രിട്ടനില്‍ മലയാളി യുവതി അന്തരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ ടീന സെല്‍ജോ (38) ആണ് മരിച്ചത്.

ഒരു വർഷത്തിലേറെയായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ടീന. ബ്രിട്ടനിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്.



രണ്ട് വർഷം മുൻപാണ് ടീന കുടുംബത്തോടൊപ്പം കെയറർ വീസയില്‍ ബ്രിട്ടനില്‍ എത്തുന്നത്. ഒരു വർഷം മുൻപ് കാൻസർ രോഗം തിരിച്ചറിഞ്ഞപ്പോള്‍ ടീന നാട്ടില്‍ പോയി ചികിത്സ തേടി. തുടർന്ന് മടങ്ങി വന്ന ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു.


എന്നാല്‍, വീണ്ടും രോഗം ബാധിച്ചതിനാല്‍ സ്റ്റോക്ക് ഓണ്‍ട്രെൻന്റിലെ റോയല്‍ സ്റ്റോക്ക് എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ ചികിത്സകള്‍ നടത്തി. തുടർ പരിചരണത്തിനായി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

സെല്‍ജോ ജോണ്‍ ആണ് ഭർത്താവ്. രണ്ട് പെണ്‍മക്കളാണ് ദമ്ബതികള്‍ക്ക്, മക്കളായ ആഞ്ജലീനയും ആൻഡ്രിയയും നാട്ടിലാണ്.

നാട്ടിലുള്ള മക്കളെ കാണണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ടീന വിട പറഞ്ഞത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക