Click to learn more 👇

രാസലഹരിയും കഞ്ചാവുമായി കാഷ്മീര പിടിയില്‍


 

രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂർ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്ബില്‍ വീട്ടില്‍ കാഷ്മീര പി.ജോജിയാണ് മുനമ്ബം പൊലീസിൻ്റെ പിടിയിലായത്. 


ഇവരില്‍ നിന്ന് 10.07 ഗ്രാം എം.ഡി.എം.എയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 28 ന് രാത്രി നടത്തിയ പരിശോധനയില്‍ 6 സിബ് ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി. എം.എ.യും 2 കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ കെ.എസ് സന്ദീപിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക