Click to learn more 👇

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍വരെ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു


 

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മ ഉള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ചെന്നൈ ചെങ്കല്‍പ്പെട്ടിലാണ് സംഭവം.

കുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള നിരവധിപേരാണ് പതിമൂന്നുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. സംഭവത്തെ കുറിച്ച്‌ അറിഞ്ഞിട്ടും പ്രതികരിക്കു‌കയോ പൊലീസില്‍ അറിയിക്കുകയോ ചെയ്യാൻ പെണ്‍കുട്ടിയുടെ അമ്മ തയ്യാറായില്ല.



ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെണ്‍കുട്ടിയെ ചെങ്കല്‍പ്പെട്ട് ഗവണ്‍മെൻറ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ വിവരം പുറംലോകം അറിയുന്നത്. പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതർ ഇക്കാര്യം താംബരം സിറ്റി പൊലീസില്‍ അറിയിച്ചു. തുടർന്ന് അന്വേഷണത്തിലാണ് പെണ്‍കുട്ടി പലവട്ടം പീഡിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചത്.



സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ:


പെണ്‍കുട്ടി പീഡനവിവരം അറിയിച്ചെങ്കിലും കുട്ടിയുടെ അമ്മ അത് അവഗണിച്ചു. പൊലീസില്‍ അറിയിക്കാനും അവർ മുതിർന്നില്ല. വെള്ളം നിറച്ച കാൻ വീട്ടിലേക്ക് കൊണ്ടുവന്ന 1പതിനേഴുകാരനാണ് പെണ്‍കുട്ടിയോട് ആദ്യം മോശമായി പെരുമാറിയത്. ഇക്കാര്യം കേസാകാതെ ഇരുന്നതോടെ ഇയാള്‍ക്ക് ധൈര്യമായി. പിന്നീട് പലപ്പോഴായി കൂട്ടുകാരേയും കൂട്ടി എത്തി. അവരും കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീടിന് അടുത്തുള്ളവർ തന്നെയാണ് അറസ്റ്റിലായവർ. അറസ്റ്റുചെ്യത 13 പേരില്‍ ഏഴുപേർ പ്രായപൂർത്തിയാകാത്തവരാണ്. കേസില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക