Click to learn more 👇

ഹൈബ്രിഡ് കഞ്ചാവുമായി വയനാട്ടില്‍ യുവതിയും യുവാവും പിടിയില്‍. പ്രതികള്‍ സഞ്ചരിച്ച ആഡംബര കാറും കസ്റ്റഡിയില്‍


 

ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്ബ് സുഗീതം വീട്ടില്‍ കെ ഷിന്‍സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.


മൊതക്കര ചെമ്ബ്രത്താംപൊയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരെയും വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 96,290 രൂപയും കണ്ടെത്തി. വാഹനവും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.


സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി.വെള്ളമുണ്ട എസ്‌എച്ച്‌ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക