Click to learn more 👇

സഹപ്രവര്‍ത്തകയുടെ മകനായ 17-കാരനെ പീഡിപ്പിച്ച 28-കാരി അറസ്റ്റില്‍


 

പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 28-കാരി അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീഡിപ്പിച്ചത്.

സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 


പ്രതിയും പീഡനത്തിനിരയായ 17-കാരനും കുടുംബവും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. മാസങ്ങളായി തുടർന്നിരുന്ന ലൈംഗികചൂഷണം അടുത്തിടെയാണ് പുറത്തറിഞ്ഞത്. പ്രതിയായ 28-കാരി 17-കാരനെ ചുംബിക്കുന്നത് കണ്ട വീട്ടിലെ മാനേജരാണ് ഇതേക്കുറിച്ച്‌ 17-കാരന്റെ അമ്മയെ വിവരമറിയിച്ചത്. വീട്ടുജോലിക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിലായിരുന്നു സംഭവം. ഇതേക്കുറിച്ച്‌ 17-കാരന്റെ അമ്മ ചോദിച്ചെങ്കിലും അങ്ങനെയൊന്നുമില്ലെന്നും ഒരു സഹോദരനെപ്പോലെയാണ് കുട്ടിയെ കാണുന്നതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടർന്ന് യുവതിക്ക് താക്കീതും നല്‍കി. 


17-കാരനോട് അമ്മ പിന്നീട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കുട്ടി ഏറെനേരം കരയുകയായിരുന്നു. പക്ഷേ, ആ ഘട്ടത്തില്‍ പീഡനവിവരം വെളിപ്പെടുത്തിയില്ല. തുടർന്ന് മെയ് ഒന്നാം തീയതി മാതാപിതാക്കള്‍ വീണ്ടും ചോദിച്ചതോടെയാണ് 17-കാരൻ താൻ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. 


പ്രതിയായ 28-കാരി പലതവണ മോശമായി പെരുമാറിയിട്ടുണ്ടെന്നും രണ്ടുതവണ നിർബന്ധിച്ച്‌ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും 17-കാരൻ വെളിപ്പെടുത്തി. സംഭവം പുറത്തുപറഞ്ഞാല്‍ തനിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച്‌ ജോലിസ്ഥലത്തുനിന്ന് പുറത്താക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും 17-കാരൻ പറഞ്ഞു. ഇതോടെയാണ് 17-കാരന്റെ അമ്മ ജൂബിലി ഹില്‍സ് പോലീസില്‍ പരാതി നല്‍കിയത്. 


അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ 17-കാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയതായും കുട്ടിയുടെ ശാരീരിക, മാനസികനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക