ഇന്നും ലോകത്ത് കോടിക്കണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന മാരക രോഗമാണ് ക്യാന്‍സര്‍.
പലപ്പോഴും നമ്മുടെ തന്നെ ജീവിതശൈലിയാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. അതില്‍ തന്നെ വീട്ടിലെ അടുക്കളയിലും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന മൂന്ന് സാധനങ്ങള്‍ ഉറപ്പായും ക്യാന്‍സര്‍ വിളിച്ചുവരുത്തുമെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
അന്തരീക്ഷത്തില്‍ സുഗന്ധം പടര്‍ത്തുന്നതിനായി നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന സെന്റഡ് പാരഫിന്‍ മെഴുകുതിരികളാണ് ഇതില്‍ ഒന്നാമത്തേത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫാലൈറ്റ്‌സും വൊളറ്റൈല്‍ ഓര്‍ഗാനിക് കോമ്ബൗണ്ട്‌സും ഹോര്‍മോണ്‍ തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഒപ്പം അലര്‍ജിക്കും വരെ കാരണമാകും. ഇതിന് പകരമായി ബീസ് വാക്‌സ് മെഴുകുതിരികളോ എസന്‍ഷ്യെല്‍ ഓയില്‍ ഡിഫ്യൂസേഴ്‌സോ ഉപയോഗിക്കാവുന്നതാണ്.
പോറലുകള്‍ വീണ നോണ്‍സ്റ്റിക് പാനുകളാണ് രണ്ടാമത്തേത്. ഇവയില്‍ അടങ്ങിയിട്ടുള്ള പോളി ഫ്‌ളൂറോ ആല്‍ക്കലി സബ്‌സ്റ്റന്‍സ് (PFAS) തൈറോഡിയ് രോഗത്തിനും ക്യാന്‍സറിനും കാരണമായേക്കാം എന്നാണ് പഠനങ്ങളില്‍ സൂചിപ്പിക്കുന്നത്. നമ്മുടെ വീടുകളില്‍ കാലപ്പഴക്കം വന്നാലും ഇത്തരം സാധനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുന്നത് പതിവാണ്. ഇതിന് പകരമായി കാസറ്റ് അയണ്‍, കാര്‍ബണ്‍ സ്റ്റീല്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ സെറാമിക് കോട്ടട് പാനുകള്‍ ഉപയോഗിക്കാവുന്നതാണ്.
മൂന്നാമത്തേത് വീട്ടില്‍ പഴം, പച്ചക്കറി, മത്സ്യം, ഇറച്ചി എന്നിവ മുറിക്കുന്നതിനായി ഉപയോഗിക്കുന്ന ചോപ്പിംഗ് ബോര്‍ഡുകളാണ്. പ്ലാസ്റ്റികില്‍ നിര്‍മിച്ച ഇത്തരം ചോപ്പിംഗ് ബോര്‍ഡുകള്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇതില്‍ നിന്ന് മൈക്രോ പ്ലാസ്റ്റിക് പുറത്തേക്ക് റിലീസ് ചെയ്യുന്നത് കൊണ്ടു തന്നെ അത് ആരോഗ്യത്തിന് വലിയ പ്രശ്‌നം സൃഷ്ടിക്കും. അതിനാല്‍ പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡുകള്‍ക്ക് പകരം തടിയില്‍ പണികഴിപ്പിച്ച ചോപ്പിംഗ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.