Click to learn more 👇

എന്ത് കഴിച്ചാലും വയറ്റില്‍ ഗ്യാസ് ഉണ്ടാകുന്നു എന്ന അവസ്ഥയിലാണോ നിങ്ങള്‍ ?, അറിയാം കാരണങ്ങളും പരിഹാരവും


 

എന്ത് കഴിച്ചാലും വയറ്റില്‍ ഗ്യാസ് ഉണ്ടാകുന്നു എന്ന അവസ്ഥയിലാണോ നിങ്ങള്‍ ? ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് ഗാസ് ട്രബിള്‍. പല കാരണങ്ങള്‍ കൊണ്ടാണ് വയറ്റില്‍ ഗ്യാസ് ഉണ്ടാകുന്നത്. ഗാസ് ട്രബിള്‍ എന്ന അവസ്ഥ ആദ്യം അലട്ടുന്നതും വയറിനെ തന്നെയാണ്. ദഹനനാളി വായു മൂലം നിറയുന്ന ഈ അവസ്ഥയെ ബ്ലോട്ടിങ്‌ എന്നാണ് വിളിക്കുന്നത്‌. 



ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണം വയറിന് പിടിക്കാതിരിക്കുക, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, തെറ്റായ രീതിയിലുളള കിടപ്പ്, അമിതാധ്വാനം ഇങ്ങനെ നിസ്സാരമെന്ന് തോന്നുന്ന പല കാരണങ്ങളാല്‍ വയറ്റില്‍ ഗ്യാസ് ഉണ്ടാകാം.


വയറിന് കട്ടി, ഓക്കാനം, കീഴ്‌വായു, വിശപ്പില്ലായ്മ, വയര്‍ വീര്‍ത്ത തോന്നല്‍ എന്നതെല്ലാം ഗ്യാസ് ട്രബിള്‍ ലക്ഷണങ്ങളാണ്. ദഹനം നടക്കുമ്ബോള്‍ വയറ്റില്‍ കൂടുതല്‍ അളവില്‍ ഗ്യാസുണ്ടാകുന്നതാണ് ഇതിന് കാരണം. ചിലരില്‍ ഇത് നിരന്തരം കീഴ് വായുവായി പോകും. മറ്റ് ചിലരില്‍ ഇത് വയറ്റില്‍ കെട്ടിക്കിടക്കും. ഇതുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല.


കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക


എന്ത് കഴിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നത്. ഭക്ഷണം സമയത്ത് കഴിയ്ക്കാതെ വയര്‍ ഒഴിച്ചിട്ടാല്‍ ഈ അവസ്ഥയുണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. വയറ്റില്‍ ഗ്യാസ് നിറയുന്ന പ്രശ്നമുള്ളവർ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുൻപോ ശേഷമോ വെള്ളം കുടിക്കുക.


ഭക്ഷണം ശ്രദ്ധിക്കുക


മണ്ണിനടിയില്‍ വളരുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുക. ചേന, ചേമ്ബ്, കിഴങ്ങ് എന്നിവ എല്ലാം ഇതില്‍ പെടും. ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അതുപോലെ തന്നെ സ്ട്രസ് കുറയ്ക്കുക. ദഹനം ശരിയാകാതിരിയ്ക്കുന്നതിനും ഇതുവഴി ഗ്യാസ്ട്രബിള്‍ ഉണ്ടാകാനും സ്‌ട്രെസ് കാരണമാകാറുണ്ട്. അതുപോലെ ഫാസ്റ്റ് ഫുഡ്, സോഡാ പോലുള്ളവ കഴിവതും ഒഴിവാക്കുക. ഭക്ഷണം കഴിച്ചാല്‍ അല്‍പം ജീരകം വായിലിട്ടു നല്ലതു പോലെ ചവച്ചരച്ച്‌ കഴിയ്ക്കാം. പുതിന, ഇഞ്ചി എന്നിവയെല്ലാം ഇതുപോലെ വായിലിടുന്നത് നല്ലതാണ്.



നല്ല ദഹനം ഉറപ്പാക്കുക


നല്ല ദഹനം വേണമെങ്കില്‍ നല്ല വിശ്രമം വേണം. ഭക്ഷണം സാവധാനം ചവച്ചരച്ച്‌ കഴിയ്ക്കുക. വയർ നിറച്ച്‌ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. ടിവി, മൊബൈല്‍ എന്നിവ നോക്കി ഭക്ഷണം കഴിയ്ക്കുന്നത് ഗ്യാസ് ട്രബിള്‍ പോലുള്ളവയ്ക്ക് പ്രധാന കാരണമാകുന്നു. നല്ല ദഹനം ഉറപ്പാക്കാൻ നല്ലപോലെ വെള്ളം കുടിയ്ക്കുക. ഭക്ഷണത്തില്‍ സാലഡുകളും ഇലക്കറികളുമല്ലൊം കഴിക്കുന്നത് നല്ല ദഹനത്തിനും ഇതു വഴി ഗ്യാസ് ട്രബിള്‍ ഒഴിവാക്കാനും നല്ലതാണ്.


ഗ്യാസ് ട്രബിള്‍ പരിഹാരിക്കാനുള്ള ഒറ്റമൂലികള്‍


ഗ്യാസ് ട്രബിള്‍ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച്‌ കഴിക്കുന്നത് ഗ്യാസ് ട്രബിള്‍ അകറ്റാൻ ഉത്തമമാണ്.

ദഹനപ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് കരിഞ്ചീരകം. ഒന്നോ രണ്ടോ സ്പൂണ്‍ കരിഞ്ചീരകം എടുത്ത് പൊടിച്ച്‌ തേനില്‍ ചാലിച്ച്‌ കഴിക്കുന്നത് ഗ്യാസ് ട്രബിളിനെ ശമിപ്പിക്കാന്‍ സഹായിക്കും.

ദഹനപ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ് ഇഞ്ചി. ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച്‌ കുടിക്കുന്നതും മോരില്‍ അല്‍പം ഇഞ്ചി ഇട്ട് കുടിക്കുന്നതും ഗ്യാസ് ട്രബിള്‍ കുറയ്ക്കാന്‍ സഹായിക്കും.

തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക