Click to learn more 👇

നേമത്ത് നാലാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയില്‍; അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്ന് സൂചന


 

തിരുവനന്തപുരം നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഹല്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 



ശ്യാം-രേഖ ദമ്ബതികളുടെ മകളാണ് അഹല്യ. ഇരുവരും കൂലിപ്പണിക്കാരാണ്. ഇന്നലെ രാവിലെ അമ്മ ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കുട്ടി ഒപ്പം വരുന്നുവെന്ന് പറഞ്ഞ് വാശി പിടിച്ചു. പറ്റില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന. വീട്ടിലെ ഫാനില്‍ തുണി കെട്ടി മേശയില്‍ കയറി നിന്ന് കുരുക്ക് കഴുത്തിലിട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക