Click to learn more 👇

ദുരന്തത്തിലും അശ്ലീല കമന്റും അസഭ്യവും; വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത. ആര്‍. നായരെ അധിക്ഷേപിച്ച്‌ ഡെപ്യൂട്ടി തഹസില്‍ദാര്‍


 

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവൻ നഷ്ടമായ മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച്‌ ഡെപ്യൂട്ടി തഹസില്‍ദാർ.

കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി രഞ്ജിതയെ അപമാനിച്ചത്. 'Pavi Anandashram' എന്ന പേരിലാണ് ഫേസ്ബുക്ക് പ്രൊഫൈല്‍.



അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസില്‍ദാരുടെ പരാമർശം. വിമാനാപകടത്തില്‍ മരിച്ച രജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്‍ദാർ അശ്ലീല കമന്റിട്ടത്. പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു തഹസില്‍ദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.


ഇത് കൂടാതെ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച കൊണ്ട് ഇട്ട പോസ്റ്റിലും അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ അസഭ്യ പദപ്രയോഗങ്ങളാണ് ഇയാള്‍ നടത്തിയത്. 'കേരളത്തിലെ ഒരു നായർ സ്ത്രി മരിച്ചു. കേരളത്തിലെ സർക്കാർ ജോലിയില്‍ നിന്നും ലീവ് എടുത്ത് ഒരാളുടെ അവസരം കളഞ്ഞു. യുകെയിലേക്ക് പോയതാണ് …ഒന്നും തോന്നുന്നില്ല' ഇങ്ങനെ പോകുന്നു വാക്കുകള്‍.


ആർഡിഒ നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിയായ പി. പി ദിവ്യയെ ന്യായീകരിച്ചു കൊണ്ട് മുൻപ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 'കോടതി പുല്ലാണ്, ദിവ്യയെ അറസ്റ്റ് ചെയ്യാൻ വരുന്നവരെ കാണിച്ചുതരും', എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. മുൻപ് മന്ത്രിയെ അധിക്ഷേപിച്ചതിന് ആറു മാസത്തെ സസ്പെൻഷൻ വാങ്ങിയ ആളാണ് പവിത്രൻ. മുൻ റവന്യുമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരനെയാണ് ഇയാള്‍ അന്ന് അധിക്ഷേപിച്ചത്.



രഞ്ജിത ജി നായരെ അപമാനിച്ച്‌ ഫേസ്ബുക്കില്‍ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി.

റവന്യു മന്ത്രി കെ രാജന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് സസ്പെൻഡ് ചെയ്ത് കൊണ്ട് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക