Click to learn more 👇

ജോലിയ്ക്ക് പോകുന്ന ഭാര്യയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയം;‌ കണ്ടത് ബസില്‍ നിന്നിറങ്ങി മറ്റൊരു യുവാവിനൊപ്പം ബൈക്കില്‍ പോകുന്ന ഭാര്യയെ: നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് ഭര്‍ത്താവ്; പിന്നാലെ തെളിഞ്ഞത് കൊലപാതകം


 

നെഞ്ചുവേദനമൂലം മരിച്ചെന്ന് കരുതിയ യുവതിയുടേത് കൊലപാതകമെന്ന് പോലീസ്. വരന്തരപ്പള്ളിയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.



ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംശയത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.


സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ ബസിലാണ് ജോലിക്ക് പോകാറുള്ളത്. ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസില്‍ ഭാര്യയെ പിന്തുടർന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസില്‍ നിന്നിറങ്ങി ഒരു യുവാവിൻ്റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേ ചൊല്ലിയുള്ള ത‍ർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക