ബ്രിട്ടനില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോസി വർഗീസ് - മിനി ജോസി ദമ്ബതികളുടെ മകള്‍ പ്രസീന വർഗീസ്(24) ആണ് മരിച്ചത്.
ബ്രിട്ടനിലെ റെഡ്ഡിങിലാണ് കുടുംബം താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് പ്രസീന വീട്ടില്‍ കുഴഞ്ഞു വീണത്.
തുടർന്ന് യുവതിയെ ലണ്ടനിലെ ചേറിങ് ക്രോസ് എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രസീനയുടെ കുടുംബം സിറോ മലബാർ സഭ വിശ്വാസികളും നാട്ടില്‍ കോട്ടയം ജില്ലയിലെ പാലായില്‍ നിന്നുള്ളവരുമാണ്. സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.