Click to learn more 👇

യാത്രയയപ്പു ചടങ്ങില്‍ മറുപടി പ്രസംഗം കഴിഞ്ഞതോടെ കുഴഞ്ഞുവീണു; സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദിവസം തന്നെ അധ്യാപകന് ദാരുണാന്ത്യം; ഞെട്ടി അധ്യാപകരും വിദ്യാര്‍ത്ഥികളും


 

ഇന്നലെ ആഘോഷമായി യാത്രയയപ്പ് നല്‍കിയ അതേ സ്കൂളില്‍ ഇന്ന് പ്രഫുല്ലൻ മാഷിൻ്റെ ജീവനറ്റ ശരീരം പൊതുദർശനത്തിന് വയ്ക്കും.

കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള ദാരുണ മരണത്തിൻ്റെ ഞെട്ടലിലാണ് സഹ അധ്യാപകരും സ്കൂളിലെ വിദ്യാർത്ഥികളും.



ഇന്നലെ വൈകിട്ടോടെയാണ് ഭരതന്നൂർ സ്കൂളിലെ ഹിന്ദി അധ്യാപകൻ പ്രഭുല്ലന് സഹപ്രവർത്തകർ യാത്രയയപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുത്തവർക്കെല്ലാം നന്ദി അറിയിച്ച്‌ കസേരയില്‍ വന്നിരുന്ന മാഷ് കുഴഞ്ഞ് വീഴുകയായിരുന്നു.


ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. ഭരതന്നൂർ സ്കൂളിലെയും, ചെമ്ബകമംഗലം ആലപ്പുറത്തുകുന്നിലെയും പൊതുദർശനത്തിന് ശേഷം രാവിലെ 10 മണിയോടെ മൃതദേഹം സംസ്കരിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക