Click to learn more 👇

ഇന്നു മുതല്‍ അപേക്ഷിക്കാം; റേഷൻ കാര്‍ഡുകള്‍ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം


 

സംസ്ഥാനത്തെ റേഷൻ കാർഡ് ( ration cards ) ഉടമകളില്‍ അർഹരായവർക്ക് മുൻഗണന കാർഡിലേക്ക് മാറാൻ അവസരം.

വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരില്‍ അർഹരായവർക്ക് മുൻഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറ്റാം. ഇതിനായി ഇന്നു മുതല്‍ ഈ മാസം 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 



അക്ഷയ കേന്ദ്രങ്ങള്‍ / ജനസേവന കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ നല്‍കാം. കാർഡിലെ വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ തിരുത്തല്‍ വരുത്തി അപേക്ഷിക്കണം. മുൻഗണനാ കാർഡില്‍ കൂടുതല്‍ റേഷൻ വിഹിതം സൗജന്യ നിരക്കില്‍ ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങള്‍ക്കും ഉപയോഗിക്കാം. നിലവില്‍ 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്.

അർഹത ഇവർക്ക്


പരമ്ബരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങള്‍, തദ്ദേശ വകുപ്പിന്റെ ബിപിഎല്‍ പട്ടികയിലുള്ളവർ, ആശ്രയ പദ്ധതി അംഗങ്ങള്‍, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍ ജോലിയില്ലാത്ത പട്ടികവർഗക്കാർ, കുടുംബാംഗങ്ങള്‍ എച്ച്‌ഐവി പോസിറ്റീവ്, കാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര ശാരീരിക- മാനസിക വെല്ലുവിളിയുള്ളവർ, എൻഡോസള്‍ഫാൻ ബാധിതർ, വൃക്കയോ ഹൃദയമോ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവർ എന്നിങ്ങനെയാണെങ്കില്‍. 



നിർധന- നിരാലംബ സ്ത്രീയോ വിധവയോ (21 തികഞ്ഞ പുരുഷന്മാരില്ലാത്ത ഇടങ്ങളില്‍) അവിവാഹിത അമ്മയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ ഗൃഹനാഥയായ കുടുംബങ്ങള്‍

അർഹതയുള്ളവർ വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025 വർഷത്തെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎല്‍ സാക്ഷ്യപത്രം, വില്ലേജ് ഓഫീസില്‍നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്ബരാഗത തൊഴില്‍ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്, മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക