താമരശ്ശേരി പൂനൂരില്‍ വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയില്‍. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പറമ്ബില്‍ നിന്നും കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവില്‍ ഇവർ ചികിത്സയില്‍ കഴിയുകയാണ്.