Click to learn more 👇

മാറ്റങ്ങള്‍ അറിയാം; ഓണപ്പരീക്ഷ ഇന്ന് മുതല്‍, 30% മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കും?


 

അഞ്ച് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലെ എഴുത്തുപരീക്ഷകളിലെ മിനിമം മാര്‍ക്ക് സമ്ബ്രദായം ഇന്ന് ആരംഭിക്കുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും. ഇത് പ്രകാരം ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടണം. 


ഇതില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ പരിപാടികള്‍ സംഘടിപ്പിക്കും. സെപ്തംബറില്‍ രണ്ടാഴ്ചയാകും പ്രത്യേക പഠനപിന്തുണ പരിപാടി നടത്തുന്നത്.


സ്‌കൂള്‍ പിടിഎ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാകും പഠന പിന്തുണ പരിപാടി സംഘടിപ്പിക്കുന്നത്. എഇഒ അടക്കമുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇത് നിരീക്ഷിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്തിലും മിനിമം മാര്‍ക്ക് സമ്ബ്രദായം നടപ്പിലാക്കും. ഓണാവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന് ഏഴ് ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം.


ഒന്ന്, രണ്ട് ക്ലാസുകളിലൊഴികെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മണിക്കൂറാണ് പരീക്ഷ. എന്നാല്‍ ഒന്ന്, രണ്ട് ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ എഴുതി തീരുമ്ബോള്‍ മാത്രമേ പരീക്ഷ അവസാനിപ്പിക്കൂ. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.


പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്ബ് മാത്രമേ ചോദ്യക്കടലാസ് അടങ്ങിയ പാക്കറ്റ് പൊട്ടിക്കാവൂ എന്നതാണ് പ്രധാന നിര്‍ദ്ദേശം. ചോദ്യക്കടലാസ് കൈകാര്യം ചെയ്യാന്‍ ഓരോ ജില്ലയിലും മൂന്നംഗ പരീക്ഷാസെല്‍ ഉണ്ടാകും. വിതരണ മേല്‍നോട്ടം, ബിആര്‍സി തല ഏകോപനം തുടങ്ങിയവ ജില്ലാ ഓഫീസുകള്‍ നിര്‍വഹിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക