ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ കുത്തി നിറച്ച അവസ്ഥയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്നവരുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുന്നത്.
രാജസ്ഥാനില്‍ നിന്നാണ് വരുന്നതെന്നും കഴിഞ്ഞ 24 മണിക്കൂറായി തിരക്കേറിയ ട്രെയിനില്‍ ഇരിക്കുകയാണെന്നും ഒരു യാത്രക്കാരന്‍ പറയുന്ന വിഡിയോ ജേർണലിസ്റ്റായ പീയൂഷ് റോയി തന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചപ്പോള്‍ കണ്ടത് മൂന്ന് ലക്ഷത്തോളം പേരാണ്. തനിക്ക് അനങ്ങാൻ കഴിയുന്നില്ലെന്നും വാഷ്‌റൂം പോലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ആ യാത്രക്കാരന്‍ വീഡിയോയില്‍ പറയുന്നു. തിരക്കേറിയ അവധ് അസം എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് പരാതി പറയുന്നത്.
ലഖ്‌നൗവിലെ ചാർബാഗ് സ്റ്റേഷനിലെ ജനാലയ്ക്കരികില്‍ ഇരിക്കുന്ന ഒരു യാത്രക്കാരനോട് ഒരു ഡിജിറ്റല്‍ ചാനലിലെ റിപ്പോർട്ടറാണ് ചോദിക്കുന്നത്. വെള്ളം കുടിച്ചിട്ടില്ല, കാരണം എഴുന്നേറ്റ് നില്‍ക്കാൻ പോലും സ്ഥലമില്ല.
അതേസമയം യാത്രക്കാർ സുഖമായി യാത്ര ചെയ്യുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടർ പരാമർശിക്കുമ്ബോള്‍, 'ഇത് ആശ്വാസം മാത്രമാണ്' എന്നാണ് ആ യാത്രക്കാരന്‍ മറുപടി പറയുന്നത്. അതേസമയം ട്രെയിനില്‍ ശ്വാസം കഴിക്കാന്‍ പോലും ഇടമില്ലാതെ ആളുകള്‍ കുത്തിനിറച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
Onboard Awadh Assam Express, a passanger tells @ashharasrar at Lucknow's Charbagh that he has been sitting in this overcrowded coach for 24 hours now. Hasn't been to the washroom since. "I fear drinking water." pic.twitter.com/7BF5z19uZX
സമൂഹ മാധ്യമ പ്രതികരണം
"12,000 'സ്പെഷ്യല്‍' ട്രെയിനുകള്‍, യാത്രക്കാർക്ക് മാന്യതയില്ല. ഭയത്താല്‍ ആളുകള്‍ നിർജ്ജലീകരണം അനുഭവിക്കുന്നു, അമൃത് കാല്‍ എക്സ്പ്രസിലേക്ക് സ്വാഗതം! ഇവിടെ '12,000 സ്പെഷ്യല്‍ ട്രെയിനുകള്‍' ട്രാക്കുകളിലല്ല, പ്രസംഗങ്ങളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്," എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ രൂക്ഷമായി പ്രതികരിച്ചത്. അയാളെ കാണുമ്ബോള്‍ തന്നെ എനിക്ക് ക്ലോസ്ട്രോഫോബിക് വരുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ പ്രതികരിച്ചത്. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്ന് മറ്റൊരു യാത്രക്കാരന്‍ എഴുതി.
15909 / 15910 അവധ് അസം എക്സ്പ്രസ് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ സോണില്‍ ഓടുന്ന അസമിലെ ദിബ്രുഗഢിനെയും രാജസ്ഥാനിലെ ബിക്കാനീറിലെ ലാല്‍ഗഢ് ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന അവധ് അസം എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ഇത്രയും ദീര്‍ഘമായ യാത്രയായതിനാല്‍ ട്രെയില്‍ ഒരിക്കല്‍ പോലും കൃത്യ സമയം പാലിക്കാറില്ല. ലോക്കല്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കിയ റെയില്‍വേ സ്പീപ്പര്‍ റിസർവേഷന്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിച്ചു. ഇതും സാധാരണക്കാരന് തിരിച്ചടിയായി. ദീപാവലി, ചാട്ട് പൂജകളുടെ ഭാഗമായി ബീഹാറില്‍ പുതുതായി 12,000 ട്രെയിനുകള്‍ ഓടിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം എന്നിരിക്കെയാണ് സാധാരണക്കാര്‍ 24 മണിക്കൂറായി വെള്ളം പോലും കുടിക്കാതെ യാത്ര ചെയ്യേണ്ടിവരുന്നത്

