Click to learn more 👇

കേരളത്തില്‍ ക്യാൻസര്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; വില്ലനാകുന്നത് മലയാളികളുടെ ഒടുങ്ങാത്ത ശീലം


 

ജീവിതശെെലിയിലുണ്ടായ മാറ്റം സംസ്ഥാനത്ത് ക്യാൻസർ രോഗികള്‍ കൂടുന്നതിന് കാരണമാകുന്നു. ഈ വർഷം ഫെബ്രുവരിയില്‍ സർക്കാർ തുടങ്ങിയ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' ക്യാമ്ബെയിന്റെ ഭാഗമായി ആദ്യ അഞ്ച് മാസത്തിനിടെ ഗവ.ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 272 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 52,859 പേർക്ക് രോഗലക്ഷണം കണ്ടെത്തുകയും ചെയ്തു.


ദക്ഷിണേന്ത്യയില്‍ ക്യാൻസർ പിടിപെടാൻ ഏറ്റവുമധികം സാദ്ധ്യതയുള്ള സംസ്ഥാനം കേരളമാണെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസർച്ചിന്റെ പഠന റിപ്പോർട്ടിലും പറയുന്നു. 75 വയസിനുള്ളില്‍ സംസ്ഥാനത്തെ ആറ് പുരുഷന്മാരില്‍ ഒരാള്‍ക്കും സ്ത്രീകളില്‍ എട്ടിലൊരാള്‍ക്കും ക്യാൻസറുണ്ടാകാൻ സാദ്ധ്യതയുണ്ട്. 2015 മുതല്‍ 2019 വരെയുള്ള ക്യാൻസർ ബാധിതരുടെ കണക്കുകള്‍ താരതമ്യം ചെയ്തായിരുന്നു പഠനം. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ്‌ കൂടുതല്‍ ക്യാൻസർ രോഗികളുള്ളത്.


കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍


ക്യാൻസർ ബാധിതരുടെ ദേശീയ ശരാശരി ഒരു ലക്ഷത്തില്‍ 136 ആണ്‌. കേരളത്തില്‍ ഇത് 168 ആണ്‌.


വില്ലനായി ആഹാര രീതി


മലയാളികളുടെ ആഹാരശീലങ്ങളിലെ മാറ്റത്തെ തുടർന്നുള്ള ഹോർമോണ്‍ വ്യതിയാനം ക്യാൻസറിന് കാരണമാകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.സ്ത്രീകളിലെ സ്തനാർബുദത്തിനുള്ള പ്രധാന കാരണമിതാണ്. മദ്യം,പുകയില ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗവും ക്യാൻസറിലേക്കെത്തിക്കുന്നു. ഓറല്‍, ശ്വാസകോശ, പ്രോസ്ട്രേറ്റ് ക്യാൻസറാണ്‌ കൂടുതലായും പുരുഷന്മാരെ കീഴടക്കുന്നത്. എന്നാല്‍ സ്ത്രീകളില്‍ സ്തന, സെർവിക്കല്‍, അണ്ഡാശയ ക്യാൻസറുകളാണ് വർദ്ധിച്ചുവരുന്നത്.


ക്യാൻസർ സാദ്ധ്യത കേരളത്തില്‍


ഒരു ലക്ഷം പുരുഷന്മാരില്‍ 118.5 പേർക്ക്


ഒരു ലക്ഷം സ്ത്രീകളില്‍ 100.6 പേർക്ക്


ആജീവനാന്ത ക്യാൻസർ സാദ്ധ്യത


പുരുഷന്മാരില്‍ 17.2 %


സ്ത്രീകളില്‍ 13.0%


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക