Click to learn more 👇

ഈ ശീലങ്ങള്‍ എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ പണി കിട്ടും! വൃക്കയുടെ ആരോഗ്യം ചെറിയ കാര്യമല്ല


 

ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു രോഗമാണ് വൃക്കരോഗം. നമ്മുടെ ജീവിതശൈലിയില്‍ ഉണ്ടായിരിക്കുന്ന ചില മാറ്റങ്ങളും മറ്റ് ഘടകങ്ങളുമാണ് ഇതിനെ പ്രധാനമായും സ്വാധീനിക്കുന്നത്.


എന്തെന്നാല്‍ മുൻകാലങ്ങളില്‍ ഉണ്ടായിരുന്നതിലും ഈ രോഗത്തിന്റെ തോത് ഗണ്യമായി ഉയരുന്നത് നമുക്ക് കാണാവുന്നതാണ്. അതിപ്പോള്‍ ഏത് പ്രായത്തില്‍ ഉള്ളവരും വൃക്കരോഗത്തിന്റെ പിടിയില്‍ പെടുന്ന സാഹചര്യം ഉണ്ടാവുന്നു.


ജനിതക കാര്യങ്ങള്‍ മൂലമോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ കാരണമോ അല്ലാതെ വരുന്ന വൃക്ക രോഗം ഒരുപരിധിവരെ നമുക്ക് തടയാവുന്നതാണ്. ഇതില്‍ ഭൂരിഭാഗവും നമ്മുടെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റത്തിലൂടെ നമുക്ക് നിയന്ത്രിക്കാം. അത് പക്ഷേ എളുപ്പത്തില്‍ സാധ്യമാക്കാൻ കഴിയുന്ന ഒരു കാര്യമില്ല. നിങ്ങളുടെ ചില ശീലങ്ങളാണ് അതിനായി ആദ്യം മാറ്റി വയ്ക്കേണ്ടത്. അവ ഏതൊക്കെ ആണെന്നും എങ്ങനെ സ്വാധീനിക്കുന്നുവെന്നും അറിയാം.


പോഷകാഹാരക്കുറവുള്ള ഭക്ഷണങ്ങളായ ഉപ്പ്, പഞ്ചസാര, പ്രോസസ്ഡ് ഫുഡ്, ട്രാൻസ് ഫാറ്റ് എന്നിവ അധികമായി കഴിക്കുന്നത് വൃക്കയ്ക്ക് ദോഷം ചെയ്യും. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും വൃക്കയില്‍ സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്ന ശീലങ്ങളാണ്. ഇവ നിർബന്ധമായും ഒഴിവാക്കണം. ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാൻ വൃക്കയ്ക്ക് വെള്ളം ആവശ്യമാണ്. ജലാംശം കുറയുന്നത് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനോ മൂത്രനാളി അണുബാധയ്ക്കോ കാരണമാകും. അതുകൊണ്ട് തന്നെ ദിവസേന കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കണം.


കൂടാതെ മദ്യം അധികമായി കഴിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഡീഹൈഡ്രേഷന് കാരണമാകുകയും ചെയ്യും. പ്രധാന വസ്‌തുത എന്തെന്നാല്‍ മദ്യപാനം കുറഞ്ഞ അളവില്‍ ആയാല്‍ പോലും അത് നിങ്ങളുടെ ശരീരത്തിന് ദോഷകരമാണ്. അതിനാല്‍ തന്നെ അത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. പുകവലി രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും വൃക്കയിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും ചെയ്യും, ഇത് വൃക്കയുടെ ആരോഗ്യത്തിന് ഹാനികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പുകവലി വഴിയൊരുക്കുന്നു.


ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം ശരീരഭാരം വർധിപ്പിക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും കാരണമാകുകയും ചെയ്യും, ഇവ രണ്ടും വൃക്കയെ ദോഷകരമായി ബാധിക്കും. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച്‌ എല്ലാവരും ഇരുന്നുള്ള ജോലികള്‍ അധികമാവുമ്ബോള്‍ വ്യായാമത്തില്‍ വളരെ അധികം കുറവ് വന്നിട്ടുണ്ട്.


വേദനസംഹാരികളുടെ അമിത ഉപയോഗവും ദോഷകരമാണ്. ആസ്‌പിരിൻ, ഇബുപ്രോഫെൻ തുടങ്ങിയ വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കയ്ക്ക് കേടുപാടുകള്‍ വരുത്തും. ഇവയുടെ ഉപയോഗത്തിലും കരുതലും ശ്രദ്ധയും വേണം. ഇതിന് പുറമേ പലർക്കും ഉള്ളൊരു ദുശീലമാണ് മൂത്രം ദീർഘനേരം പിടിച്ചുവയ്ക്കുന്നത്. ഇത് മൂത്രനാളി അണുബാധയ്ക്കും വൃക്കയില്‍ സമ്മർദ്ദത്തിനും കാരണമാകും. ദീർഘയാത്രയില്‍ ഉള്‍പ്പെടെ പലരും ഇത്തരം പ്രവണതകള്‍ക്ക് വഴങ്ങുന്നത് അധികമായി കാണാറുണ്ട്.


ഒപ്പം രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും വൃക്കയുടെ രക്തക്കുഴലുകളെ തകരാറിലാക്കി വൃക്കരോഗത്തിന് കാരണമാകും. ഇതിനൊപ്പം ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം, പ്രത്യേകിച്ച്‌ മാംസം, വൃക്കയില്‍ അധിക ഭാരം ചെലുത്തി പ്രവർത്തനക്ഷമത കുറയ്ക്കുന്ന ഒന്നാണ്. പിന്നെ ജീവിതശൈലിയും ഇതിലൊരു ഘടകമാണ്. ഉറക്ക് കുറവ് പോലുള്ളവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം തകരാറിലാകുകയും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന കാര്യമാണ്.


ഡിസ്ക്ലെയിമർ- ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച്‌ ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക