വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ മത്തങ്ങ വിത്ത് നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്.
മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ സുപ്രധാന പോഷകങ്ങള്‍ നിറഞ്ഞ ഈ വിത്തുകള്‍ ശരീരത്തിന്റെ പ്രവർത്തനങ്ങളെ മികച്ച രീതിയില്‍ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മത്തങ്ങ വിത്ത് ഏത് രൂപത്തിലും കഴിക്കാവുന്നതാണ്.
പ്രധാന ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്
ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു: മത്തങ്ങ വിത്തില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ (HDL) അളവ് ഉയർത്താനും സഹായകമാണ്.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: രക്തസമ്മർദ്ദം കുറയ്ക്കാൻ മത്തങ്ങ വിത്ത് ഉത്തമമാണ്. പോഷകങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ (ഫൈബർ) എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹമുള്ളവർക്കും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മികച്ച ഉറക്കം ഉറപ്പാക്കുന്നു: നല്ലതും ശാന്തവുമായ ഉറക്കം ലഭിക്കാൻ മത്തങ്ങ വിത്ത് കഴിക്കുന്നത് സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യവും ട്രിപ്റ്റോഫാനും ആണ് ഇതിന് പിന്നിലെ പ്രധാന കാരണം. അതിനാല്‍ ഉറക്കമില്ലായ്മ ഉള്ളവർക്ക് ഇത് ഒരു മികച്ച പരിഹാരമാണ്.
ഹോർമോണ്‍ സന്തുലിതാവസ്ഥയും അസ്ഥികളുടെ ആരോഗ്യവും: മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ വിത്ത്. ഇത് ഹോർമോണ്‍ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന്റെ പ്രവർത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കുന്നു. കൂടാതെ, നല്ല ദഹനം ലഭിക്കാനും ഹൃദയത്തെ പിന്തുണയ്ക്കാനും ഇത് ഉത്തമമാണ്.

