Click to learn more 👇

ഇന്ത്യൻ ജനങ്ങൾക്ക് ഹെര്‍ഡ് ഇമ്യൂണിറ്റി; ഇത് കോറോണയ്ക്ക് എതിരെ കവചമാകുമെന്ന് അഭിപ്രായം


  

ന്യൂഡൽഹി: ചൈനയിൽ പടർന്നുപിടിക്കുന്ന കോവിഡ്-19 ഉപവിഭാഗമായ ബിഎഫ് 7 ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്ന് സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി ഡയറക്ടർ.

ഇന്ത്യയിലെ ജനങ്ങൾ കോവിഡിനെതിരെ ഹെര്‍ഡ് ഇമ്യൂണിറ്റി നേടിയിട്ടുണ്ട്. ഇത് പുതിയ വേരിയന്റിനെതിരായ പ്രതിരോധം ശക്തമാക്കുമെന്ന് ഡയറക്ടര്‍ വിനയ് കെ നന്ദിക്കൂരി പറഞ്ഞു.

അതേസമയം, കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം.  രോഗപ്രതിരോധ സംവിധാനത്തെ പോലും മറികടക്കാനുള്ള പുതിയ കോവിഡ് വേരിയന്റുകളുടെ സാധ്യത ആശങ്കാജനകമാണ്. ഇത് ഗൗരവമായി കാണണം.  

വാക്‌സിന്‍ എടുത്തവരെപ്പോലും ഇവ ബാധിക്കും. ഒമൈക്രോൺ ബാധിച്ചവരെപ്പോലും ചിലപ്പോൾ വീണ്ടും രോഗിയാക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുതിയ വേരിയന്റിന് ഡെൽറ്റയേക്കാൾ മാരകമാകാൻ സാധ്യത കുറവാണ്.  ഇന്ത്യയിലെ ജനങ്ങൾ ഹെര്‍ഡ് ഇമ്യൂണിറ്റി നേടിയിട്ടുണ്ട് എന്നത് ഒരു നല്ല ഘടകമാണ്.  

ഇന്ത്യയിലെ ജനങ്ങൾ മറ്റ് വൈറസുകളും നേരിട്ടതിനാൽ ഹെര്‍ഡ് ഇമ്യൂണിറ്റി ഒരു സംരക്ഷണ കവചമാണ്.  

പുതിയ വകഭേദങ്ങളെ നേരിടാൻ ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.