Click to learn more 👇

കല്യാണത്തിനു സമ്മതിച്ചില്ല മിക്സിയിൽ ബോംബ് ഒളിപ്പിച്ച് യുവതിക്ക്‌ കൊറിയർ അയച്ചു; കൊറിയർ കമ്പനിയിൽ മിക്‌സർ ഗ്രൈൻഡർ പൊട്ടിത്തെറിച്ചു


 

ബെംഗളൂരു: ഹാസനിലെ കൊറിയർ കമ്പനിയിൽ മിക്‌സർ ഗ്രൈൻഡർ പൊട്ടിത്തെറിച്ച സംഭവത്തിന്റെ  അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്.

നിരാശനായ കാമുകനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്താൻ മിക്സിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഹാസനിലെ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന വിവാഹമോചിതയായ യുവതിക്കാണ് ബംഗളുരു സ്വദേശിയായ യുവാവ് കൊറിയർ അയച്ചത്.  

എന്നാൽ കൊറിയർ അയച്ചത് ആരെന്ന് വ്യക്തമാകാത്തതിനാൽ യുവതി അത് സ്വീകരിച്ചില്ല. പ്രോഡക്റ്റ് തിരിച്ചയാകാനുള്ള പണം യുവതി നൽകിയില്ല.  

കൊറിയർ കമ്പനി ഉടമ പാഴ്‌സൽ തുറക്കാൻ ശ്രമിച്ചതാണ് സ്‌ഫോടനത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.  സ്‌ഫോടനത്തിൽ സ്ഥാപന ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു.  

ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊറിയറിൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചയാളെ തിരിച്ചറിഞ്ഞത്.

 മാട്രിമോണിയൽ സെറ്റിലൂടെയാണ് അനൂപ് കുമാർ എന്ന യുവാവിനെ യുവതി പരിചയപ്പെടുന്നത്. താനൊരു ബിസിനസുകാരനാണെന്ന് പറഞ്ഞു.  യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു.  

എന്നാൽ ഈ സ്ത്രീ വിസമ്മതിച്ചു.  പ്രതികാരമായി യുവതിയെ അപായപ്പെടുത്താൻ തീരുമാനിച്ചു.  

പല നമ്പറുകളിൽ നിന്നും മാറിമാറി സന്ദേശങ്ങളും വീഡിയോകളും അയച്ച് ഇയാൾ തന്നെ ശല്യം ചെയ്യാറുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

ഇലക്ട്രിക്കൽ ഡിറ്റണേറ്ററുകളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും അറസ്റ്റിന് ശേഷമേ ഇക്കാര്യം പറയാനാകൂവെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടെ വായിക്കാം

ആദ്യ കുര്‍ബാന ക്ലാസിൽ പങ്കെടുക്കാനെത്തിയ കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പുരോഹിതന് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു