Click to learn more 👇

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഗ്രാമിന് വില 5,000 ത്തിലേക്ക് ഉയർന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടരുന്ന സ്വർണ വില ഇന്ന് ഉയർന്നു.

 ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,000 കടന്നു.

 പവൻ സ്വർണത്തിന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്.

 ഇതോടെ 40,120 രൂപയാണ് ഇന്നത്തെ വിപണി വില. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കൂടി. ഗ്രാമിന് 5,015 രൂപയായി. 18 കാരറ്റ് സ്വർണത്തിനും വില ഉയർന്നു. ഗ്രാമിന് 15 രൂപ കൂടി. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4145 രൂപയായി ഉയർന്നു.

 അതേസമയം വെള്ളി വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപ. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.