Click to learn more 👇

ഈ വർഷം ഓൺലൈനിൽ ബിരിയാണി ഓഡർ ചെയ്തത് 4.27 ലക്ഷം പേർ; ബിരിയാണിയെ കടത്തിവെട്ടി 25 ലക്ഷം ഓഡറുകളുമായി മലയാളികളുടെ ഈ പ്രിയ വിഭവം


 

എല്ലാത്തരം ഭക്ഷണപ്രിയർക്കും ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് ബിരിയാണി എന്നത് നിസ്സംശയം പറയാം. 

അതുകൊണ്ട് തന്നെ 2022ൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണമായി ബിരിയാണി തിരഞ്ഞെടുക്കപ്പെട്ടാൽ അത്ഭുതപ്പെടാനില്ല, എന്നായിരുന്നു ബിരിയാണി പ്രേമികളുടെ അഭിപ്രായം.

എന്നാൽ രുചിയുടെ കൊമ്പൻ എന്നറിയപ്പെടുന്ന ബിരിയാണിയെ മറികടന്ന് ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ച മറ്റൊരു വിഭവമുണ്ട്‌.

പ്രമുഖ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി പറയുന്നതനുസരിച്ച്, സ്വീകാര്യതയിലും ഓർഡർ കണക്കിലും ഈ വർഷത്തെ താരം മലയാളികളുടെ ദേശീയ ഭക്ഷണമായി അറിയപ്പെടുന്ന പെറോട്ടയാണ്.  

ഈ വർഷം ഏകദേശം 25 ലക്ഷം പെറോട്ടകൾക്കാണ് സ്വിഗ്ഗിക്ക് ഓർഡറുകൾ ലഭിച്ചത്. കൃത്യമായി പറഞ്ഞാൽ 24,65,507 പൊറോട്ടകൾ.  

രണ്ടാം സ്ഥാനത്തുള്ള ചിക്കൻ ബിരിയാണി 4.27 ലക്ഷം ഓർഡറുമായി വളരെ പിന്നിലാണ്. 

2.61 ലക്ഷം ഇടിയപ്പവും ഓൺലൈനിൽ വിറ്റു. മസാല ദോശയാണ് അഞ്ചാം സ്ഥാനത്ത്.

പോഷകഗുണങ്ങളൊന്നും അടങ്ങിയിട്ടില്ലാത്ത മൈദകൊണ്ട് ഉണ്ടാക്കുന്നതിനാൽ ശരീരത്തിന് നല്ലതല്ലെന്ന് ആക്ഷേപമുയരുമ്പോഴും പ്രഭാതഭക്ഷണത്തിലും പ്രിയങ്കരൻ പെറോട്ടയാണെന്ന് ഹോട്ടലുടമകളും പറയുന്നു.  

ദിവസവും 700 മുതൽ 800 വരെ പൊറോട്ട വിൽക്കുന്നുണ്ടെന്ന് കടക്കാർ പറയുന്നു.  പൊറോട്ടയ്‌ക്കൊപ്പം കോഴിക്കറിയും പോത്തിറച്ചി കറിയുമാണ് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത്.