Click to learn more 👇

ആഡംബര ഹോട്ടലുകളിൽ താമസിച്ച്‌ മോക്ഷണം; VIP കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ


 

തിരുവനന്തപുരം: ആഡംബര ഹോട്ടലിൽ മുറിയെടുത്ത് വിലകൂടിയ മദ്യവും ഭക്ഷണവും കഴിച്ച ശേഷം പണം നൽകാതെ മുങ്ങിയയാൾ അറസ്റ്റിൽ.  തിരുവനന്തപുരത്തെ ഹോട്ടലിൽ താമസിച്ച് മുങ്ങിയ കേസിലാണ് പ്രതി വിൻസൺ ജോൺ അറസ്റ്റിലായത്.  

പണം നൽകാതെ മുങ്ങുന്നതിനിടെ ഈ ഹോട്ടലിൽനിന്ന് വിൻസെൻ ലാപ്‌ടോപ്പും മറ്റും മോഷ്ടിച്ചതായി പരാതിയുണ്ട്.  കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായി. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ മുന്തിയ ഹോട്ടലുകളിൽ താമസിച്ച് വിലകൂടിയ മദ്യവും ഭക്ഷണവും കഴിച്ചാണ് ഇയാൾ മുങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്.


ഈ മാസം 23ന് തിരുവനന്തപുരത്തെ ഹോട്ടലിൽ തങ്ങിയ ശേഷം വിൻസൺ മുങ്ങി. ഹോട്ടൽ അധികൃതരുടെ പരാതിയിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.  

വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ സിസിടിവിയിൽ പതിഞ്ഞ ഇയാളുടെ ഫോട്ടോ പൊലീസ് അയച്ചു കൊടുത്തത് വഴിത്തിരിവായി. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ്. 

തുടർന്ന് നടത്തിയ അന്വേഷണത്തിലും മൊബൈൽ ഫോൺ നമ്പർ കേന്ദ്രികരിച്ചു നടത്തത്തിയ തിരച്ചിലിലും പ്രതിയെ പിടികൂടി.  

ഇന്ന് രാവിലെ മൊബൈൽ ലൊക്കേഷൻ നോക്കി ഇയാൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് കൊല്ലം സിറ്റി പൊലീസ് സംഘത്തിന് വിവരം കൈമാറി.  കൊല്ലം സിറ്റി പോലീസിന്റെ സഹായത്തോടെ കന്‍റോൺമെന്റ്‌  പോലീസ് ഇയാളെ രഹസ്യമായി പിന്തുടർന്ന്  പിടികൂടുകയായിരുന്നു.  

അറസ്റ്റിലായ പ്രതിയെ പിന്നീട് തിരുവനന്തപുരം കന്‍റോൺമെന്റ്‌ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.