Click to learn more 👇

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 15 കാരന്റെ വയറ്റില്‍ ചാര്‍ജിംഗ് കേബിള്‍


കളിക്കുമ്പോൾ കുട്ടികൾ വായിൽ സാധനങ്ങൾ വെക്കുന്നത് പതിവാണ്. ഇത് അബദ്ധത്തിൽ വിഴുങ്ങുന്നതും ചില കുട്ടികൾക്ക് വയറുവേദന അനുഭവപ്പെടുന്നതും നമ്മൾ പലപ്പോഴും കാണാറുണ്ട്.

ഇത്തരം സാഹചര്യത്തിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ഉചിതമായ ചികിത്സ തേടുകയാണ് പതിവ്.  ചില സമയങ്ങളിൽ കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യവും ശസ്ത്രക്രിയ ആവശ്യമായി വരാറുമുണ്ട്.  അതുകൊണ്ടാണ് കുട്ടികൾ കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്നത്.

ഇപ്പോൾ തുർക്കിയിൽ നിന്നുള്ള വിചിത്രമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.  വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കൗമാരക്കാരന്റെ വയറ്റിൽ മൂന്നടി നീളമുള്ള ചാർജിങ് കേബിൾ കണ്ടെത്തി.  

15 വയസ്സുള്ള ആൺകുട്ടിയെ കടുത്ത ഛർദ്ദിയുമായി ദിയാർബക്കിറിലെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ പരിശോധനയിൽ വയറിനുള്ളിൽ കേബിൾ ഉണ്ടെന്ന് കണ്ടെത്തുകയും അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. തുർക്കി പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഫറാത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.  എക്‌സ്‌റേ പരിശോധനയിൽ വയറ്റിലെ കേബിൾ കണ്ടെത്തി. പ്ലാസ്റ്റിക് പൊതിഞ്ഞ കേബിൾ വയറ്റിൽ ദഹിക്കാതെ കിടന്നു.  കേബിളിന്റെ ഒരു ഭാഗം ചെറുകുടലിൽ കുടുങ്ങി.  

ഇത് വേർതിരിച്ചെടുക്കാനുള്ള നടപടിക്രമം വളരെ സങ്കീർണമായിരുന്നുവെന്ന് ഡോ.യാസർ ഡോഗൻ പറഞ്ഞു.  കുട്ടിയുടെ വയറ്റിൽ നിന്ന് ചാർജിംഗ് കേബിളിനൊപ്പം ഹെയർപിനും നീക്കം ചെയ്തു.  

എന്നാൽ ചാർജിംഗ് കേബിൾ പോലുള്ള വലിയ വസ്തു എങ്ങനെയാണ് കുട്ടിയുടെ വയറ്റിൽ കയറിയതെന്ന് അറിയില്ല.

—-------------------------------------------------

Summary:- Teen In Turkey Admitted With Stomach Pain Doctors Find Charging Cable Inside