Click to learn more 👇

ലൈംഗികാതിക്രമം നടത്തുന്നത് കൗണ്‍സിലിങ് സൈക്കോളജിയുടെ മറവില്‍! യുവാവ് അറസ്റ്റില്‍


 

കൗൺസിലിംഗ് സൈക്കോളജിയുടെ മറവിൽ യുവതിയെ ലൈംഗികഅതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.  

മലപ്പുറം ചെമ്മാട് ഈസ്(EASE) എജ്യുക്കേഷണൽ ഹബ്ബിന്റെ ഉടമ പി.വി. ജമാലുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.  

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നെലെയാണ് നടപടി.  

 നേരിട്ടും ഫോണിലും വാട്‌സ്ആപ്പ് വഴിയും ലൈംഗിക ചുവയോടെ നിരന്തരം  സംസാരിക്കുകയും  ഇടപെടുകയും ചെയ്തെന്നാണ് പരാതി.  

പലതവണ എതിർപ്പ് പറഞ്ഞിട്ടും ചൂഷണം തുടർന്നതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞു.  

കൗൺസിലിങ്ങിന്റെ പേരിൽ ലൈംഗികാതിക്രമം നടത്തി. പുറത്ത് പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

ഇയാളുടെ സ്ഥാപനത്തിലെത്തിയ പല യുവതികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് യുവതി പറയുന്നു.  ഈ മാസം 17നാണ് യുവതി തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയത്.

—--------------------------------------------

Summary:- Sexual assault against woman youth arrested