Click to learn more 👇

ആശുപത്രി ശൗചാലയത്തില്‍ സ്ത്രീയുടെ ഫോട്ടെയെടുത്തു; പോലീസുകാരന്‍ അറസ്റ്റില്‍


തിരുവനന്തപുരം: മെഡിക്കൽ കോളേജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ യുവതിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ പോലീസുകാരൻ അറസ്റ്റിൽ.

ചെങ്കല്‍ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവിന്റെ കൂട്ടാളിയായാണ് ആശുപത്രിയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

വയോജന വാർഡിലെ രോഗിയുടെ കൂടെയുള്ളയാളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി. മൊബൈൽ ഫോൺ കണ്ട യുവതി ഉച്ചത്തിൽ നിലവിളിച്ചു. സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തിയതോടെ പ്രിനു ഫോൺ വലിച്ചെറിഞ്ഞു.  

തുടർന്ന് ജീവനക്കാർ ഫോൺ കണ്ടെത്തി ചിത്രം കണ്ടെത്തി. പ്രിനു സ്റ്റാച്യു ഗവ. പ്രസില്‍ ഡെപ്യൂട്ടേഷനിലാണ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.