Click to learn more 👇

50 പൈസയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം


കൊച്ചി: എറണാകുളം പറവൂരിൽ റെസ്റ്റോറന്റ്‌ ഉടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ.

അഡീഷണൽ സെഷൻസ് കോടതി അനൂപിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2006 ജനുവരി 17നായിരുന്നു കൊലപാതകം.

ചായയുടെ വിലയുമായി ബന്ധപ്പെട്ട് അമ്ബതു പൈസയുടെ പേരില്‍ നടന്ന തര്‍ക്കിനിടെയാണ് ഹോട്ടലുടമ സന്തോഷിനെ അനൂപ് കുത്തിക്കൊന്നത്. കേസിൽ അനൂപിന്റെ രണ്ട് കൂട്ടുപ്രതികൾക്ക് നേരത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. പ്രതി അനൂപ് ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയും അടക്കണമെന്ന് കോടതി വിധിച്ചു.

2006ൽ കേസിലെ രണ്ടാം പ്രതിയായ സാബിർ, രാവിലെ മിയാമി റസ്‌റ്റോറന്റിലെത്തി ചായ കുടിച്ച ശേഷം രണ്ടു രൂപ നൽകി. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണമെന്നും പറഞ്ഞ സന്തോഷിനോട് സബീർ ഇടിച്ചു കയറി 100 രൂപാ നോട്ട് മേശപ്പുറത്ത് ഇട്ടിട്ട് പോയി.  

എന്നാൽ കുറച്ച് സമയത്തിന് ശേഷം സുഹൃത്തുക്കളായ അനൂപ്, ഷിനോജ്, സുരേഷ് എന്നിവരെ കൂടി സ്ഥലത്തെത്തി  സന്തോഷിനെ ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ സാബിർ, ഷിനോജ്, സുരേഷ് എന്നിവരെ നേരത്തെ കോടതി നേരിട്ട് വിചാരണ ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികൾ മനഃപൂർവമായ നരഹത്യയാണ് ചെയ്തതെന്ന് പിന്നീട് തെളിഞ്ഞതിനാൽ ഏഴു വർഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. നാലാം പ്രതി സുരേഷിനെ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.