കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷരയാണ് മരിച്ചത്. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ അക്ഷരയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ ജീവിത നൈരാശ്യത്തെ കുറിച്ച് അക്ഷര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു.