Click to learn more 👇

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ എപ്പോൾ വിളിച്ചാലും 'സബ്സ്‌ക്രൈബര്‍ തിരക്കിലാണെന്ന' സന്ദേശം; പെണ്‍സുഹൃത്തിനെ മര്‍ദിച്ച കലിപ്പൻ യുവാവ് അറസ്റ്റില്‍



തൃശൂർ: പെണ്‍സുഹൃത്ത് ഫോൺ കോളുകൾക്ക് മറുപടി നൽകിയില്ലെന്നാരോപിച്ച് യുവാവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് പെണ്‍സുഹൃത്തിനെ മർദിച്ചു.

ഫോണിൽ വിളിക്കുമ്പോൾ  'സബ്സ്‌ക്രൈബര്‍ തിരക്കിലാണെന്ന' സന്ദേശം കേട്ട് യുവാവിന് ദേഷ്യം വന്നതാണ് മർദ്ദന കാരണം.  

കോഴിക്കോട് കുറ്റ്യാടി സ്വദേശി രഞ്ജിത്ത് ബാബു എന്ന 23കാരനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലായിരുന്നു സംഭവം.  മർദനം കണ്ട നാട്ടുകാർ ഇയാളെ തടഞ്ഞുനിർത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ രഞ്ജിത്ത് ബാബു നിരന്തരം വിളിക്കാറുണ്ടായിരുന്നു.  ആരോടാണ് എപ്പോഴും സംസാരിക്കുന്നതെന്ന് ചോദിച്ചാണ് രഞ്ജിത്ത് ബാബു പെൺകുട്ടിയെ മർദിച്ചത്.  ഒരു വർഷത്തോളമായി അന്നമനടയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുകയാണ്.  മാള എസ്എച്ച്ഒ സജിൻ ശശിയാണ് പ്രതിയെ പിടികൂടിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.