തിരുവനന്തപുരം വള്ളക്കടവ് മുക്കോലയ്ക്കൽ ഇടവലകം വീട്ടിൽ എസ്.അഖിൽ (21) ആണ് അറസ്റ്റിലായത്. വിവാഹിതനും 8 മാസം പ്രായമുള്ള ഒരു കുട്ടിയുടെ പിതാവുമാണ് ഇയാൾ. ഡെലിവറി ബോയ് ആയി ജോലി നോക്കുന്നതിനിടെ രണ്ട് വർഷം മുമ്പ് വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര് സ്വദേശിനിയായ പെൺകുട്ടിയുമായി ഇയാൾ ഒളിച്ചോടി. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
ഈ ബന്ധം മറച്ചുവെച്ച് പ്രണയം നടിച്ച് വിതുരയിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന അഖിൽ ഡെലിവറി ഹൗസുകളിലെ പെൺകുട്ടികളുമായി പരിചയം പുലർത്തിയിരുന്നതായി പോലീസ് പറഞ്ഞു. വിതുര സിഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയെയും പെൺകുട്ടിയെയും കണ്ടെത്തിയത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.