Click to learn more 👇

കോളിംഗ് ബെൽ അടിച്ചു ഭാര്യ കതകു തുറന്നില്ല; ചുമരില്‍ പിടിച്ച്‌ രണ്ടാം നിലയിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് വീണ് മരിച്ചു


ചെന്നൈ: ഭാര്യ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീടിന്റെ രണ്ടാം നിലയിൽ ചുമരിൽ പിടിച്ച് കയറാൻ ശ്രമിച്ച യുവാവ് വീണ് മരിച്ചു.

സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് പ്രതിനിധിയായി ജോലി ചെയ്തിരുന്ന തെന്നരശു (30) ആണ് മരിച്ചത്.  ജോലാർപേട്ടിലാണ് സംഭവം.

രാത്രി ഏറെ വൈകിയാണ് യുവാവ് വീട്ടിലെത്തിയത്. കോളിംഗ് ബെൽ അടിച്ചെങ്കിലും ഉറങ്ങിക്കിടന്ന ഭാര്യ കേട്ടില്ല.  ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് രണ്ടാം നിലയിലേക്ക് പിടിച്ച് കയറാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി താഴെ വീഴുകയായിരുന്നു.

രാവിലെ ഭർത്താവ് എത്താത്തതിനെ തുടർന്ന് ഭാര്യ ഫോണിൽ വിളിക്കുകയായിരുന്നു. വിളിച്ചപ്പോൾ പുറത്ത് നിന്ന് ബെൽ അടിക്കുന്നത് കേട്ടു.  തുടർന്ന് നോക്കിയപ്പോൾ ഭർത്താവ്  ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.