Click to learn more 👇

രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!


 

ചർമ്മസംരക്ഷണത്തിന് പലതരം ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്.  അതേസമയം, ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത്ര പ്രയോജനം നൽകാൻ കഴിയില്ലെന്ന് പലർക്കും അറിയില്ല.

എന്നാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  മുഖത്തെ എണ്ണമയം കുറയ്ക്കാൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്.  രാത്രിയിലെ ഉറക്ക ക്ഷീണം അകറ്റാനും കണ്ണുകൾക്ക് ഉന്മേഷം നൽകാനും ഇത് സഹായിക്കും. തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് മുഖത്തെ സുഷിരങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ചർമ്മത്തിന്റെ ദൃഢത നിലനിർത്താനും ചർമ്മം തൂങ്ങുന്നത് തടയാനും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്.  

യുവത്വം നിലനിർത്താനും ഇത് ഗുണകരമാണ്. സൂര്യാഘാതം അകറ്റാൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതും നല്ലതാണ്. തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ മുഖം അൽപ്പം കൂടുതൽ നിറമുള്ളതായി കാണപ്പെടും. അതുപോലെ ഐസ് ക്യൂബുകൾ മുഖത്ത് പുരട്ടുന്നതും ചർമ്മത്തിന് തിളക്കം നൽകും.