Click to learn more 👇

വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍!



ഒഴിഞ്ഞ വയറ്റിൽ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളുണ്ട്.

ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നതും. ഏതൊക്കെ ഭക്ഷണങ്ങളാണ് വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്തത് 5 ഭക്ഷണങ്ങൾ ഏതെല്ലാം എന്ന് നോക്കാം.

  1. സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളും ഉയർന്ന ഫൈബർ പഴങ്ങളും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക. അവയിൽ ഫ്രക്ടോസും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രാവിലെ തന്നെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു.

  1. എരിവുള്ള ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് വയറുവേദനയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് അസിഡിറ്റിക്കും മലബന്ധത്തിനും കാരണമാകും. മാത്രമല്ല, ഇത് ദഹനക്കേടുണ്ടാക്കും.

  1. കോഫി

രാവിലെ ഉണർന്നാൽ ഉടൻ ഒരു കപ്പ് കാപ്പി കുടിക്കണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് നമ്മളിൽ പലരും. കാപ്പി കുടിക്കുന്നത് ഉന്മേഷമേകുവാന്‍ സഹായിക്കുമെങ്കിലും, ഒഴിഞ്ഞ വയറ്റിൽ ഇത് കുടിക്കുന്നത് ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്നു, ഇത് പിന്നീട് ദഹനത്തെ ബാധിക്കുന്നു. അതുകൊണ്ട് വെറുംവയറ്റിൽ കാപ്പി കുടിക്കരുത്.

  1. പാകം ചെയ്യാത്ത പച്ചക്കറികൾ

വേവിക്കാത്ത പച്ചക്കറികൾ ദിവസത്തിലെ ആദ്യ ഭക്ഷണമാക്കരുത്. ഇത് ഗ്യാസ്ട്രബിളിനും വയറുവേദനയ്ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

  1. ശീതളപാനീയങ്ങൾ

ശീതളപാനീയങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. ഈ പാനീയത്തിലെ കാർബണേറ്റഡ് ആസിഡുകൾ വയറ്റിലെ ആസിഡുകളുമായി കൂടിച്ചേർന്ന് വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാക്കുന്നു.