Click to learn more 👇

രാവിലെ എഴുന്നേറ്റയുടന്‍ ചെറുനാരങ്ങ നീര് ഇളംചൂട് വെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചാല്‍ ആരോഗ്യത്തിന് ഇരട്ടി ഫലം


 

മിക്കവരും രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ചൂടുള്ള ചായയോ കാപ്പിയോ ആണ് കുടിക്കുന്നത്. എന്നാൽ രാവിലെ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

ഇത് പലരിലും ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. 

എന്നാൽ രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്.  അതും ഇളം ചൂടുവെള്ളം.  ഇത് ദഹനപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഈ ഇളം ചൂടുവെള്ളത്തിൽ അൽപം ചെറുനാരങ്ങാനീര് ചേർത്തു കുടിച്ചാൽ വീണ്ടും ആരോഗ്യം മെച്ചപ്പെടും.  ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങാനീരും അൽപം തേനും പിങ്ക് സാള്‍ട്ടും ചേർത്ത് തയ്യാറാക്കുന്ന പാനീയമാണെങ്കിൽ, ഇത് സ്ഥിരമായി രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

വളരെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാം എന്നതാണ് ഇതിന്റെ സൗകര്യം. എന്നാൽ ഇത് വളരെ 'ആരോഗ്യകരവുമാണ്'.  ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഏറെ ഗുണകരമാണ്. എന്നാൽ ഇങ്ങനെ ചെയ്താൽ മാത്രം തടി കുറയുമെന്ന് കരുതരുത്. കൂടാതെ ഭക്ഷണക്രമവും വ്യായാമവും വേണം.  

ചെറുനാരങ്ങാനീരും തേനും ചൂടുവെള്ളത്തിൽ ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.  പ്രതിരോധശേഷി വർധിപ്പിക്കാനും ഈ പാനീയം സഹായിക്കുന്നു.

ഇനി വേണമെങ്കിൽ, അതേ പാനീയത്തിൽ കുറച്ച് മഞ്ഞൾ, ജീരകം, ഇഞ്ചി എന്നിവയും ചേർക്കാം. അപ്പോൾ അത് കൂടുതൽ സമ്പന്നമാകും. ഇവയെല്ലാം ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ  സഹായിക്കുന്ന എല്ലാ ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.